Chapter Title : നവവധു 14 [JO]
കൊല്ലും.... ഞാൻ കുതറിക്കൊണ്ടു അവർക്ക് നേരെ കുതിച്ചു.
പോടാ പേട്ട് ചെറുക്കാ.... അവന്മാരെന്നെ പുച്ഛിച്ചുതള്ളുമ്പോലെ ആക്കി.
കഴുവേറിടെ മോനെ... ഞാനാ പറഞ്ഞവനിട്ട് കുതിച്ചുചാടി ഒറ്റചവിട്ട്. അവൻ ഒരു നിലവിളിയോടെ പിന്നിലൊട്ടു മലച്ചു.
ടാ.... അവന്മാര് എന്റെ നേർക്കും ആഞ്ഞു.
നിർത്തടാ മൈരേ.... വിശാലിന്റെ ഒരലർച്ചയിൽ ഞാൻപോലും കിടുങ്ങി. ആദ്യമായാണ് അവനിത്രക്ക് ഒച്ചയെടുക്കുന്നത്. ഞാനൊന്നു പതറി എന്നതാണ് സത്യം.
കോണച്ചോണ്ട് നിക്കാതെ ഒന്നു പോയാ പെണ്ണിനെ രക്ഷിക്കടാ കുണ്ണേ... അല്ലേലാ മൈരന്മാര് ഇന്നതിനെ കൊല്ലും.... വിശാൽ അത് പറയുമ്പോൾ വിഷമം കൊണ്ടാ ശബ്ദം ഇടറിയിരുന്നു.
അപ്പോഴാണ് ഞാനുമത് ഓർത്തത്....റോസ്... അവൾ... അവളെവിടെ???
ജോ...റോസിനെ ഓഫീസിലോട്ട് കൊണ്ടോയെക്കുവാ... ഒന്ന് ചെല്ല്....പ്ലീസ്...അവളൊരു പാവമാടാ.... ശ്രീ എന്നെ നോക്കി തൊഴുതു. പൊട്ടിക്കരഞ്ഞുകൊണ്ടാണവളത് പറഞ്ഞത്.
അവൾക്കെന്തേങ്കിലും പറ്റിയാ എല്ലാതിനേം ഞാൻ കൊല്ലും....വീട്ടിൽകേറി ഞാൻ വെട്ടും..... ഓഫീസിലേക്ക് ഓടുമ്പോൾ ഞാനലറി. കൊല്ലാനുള്ള കലിയായിരുന്നു എനിക്കപ്പോൾ....
ഓടിയെത്തുമ്പോൾ കുറെ പിള്ളേരുണ്ട് ഓഫീസിനു പുറത്ത്. എന്നെക്കണ്ടതും ഒരു പിറുപിറുക്കൽ അവിടുണ്ടായി. ഞാനത് കാര്യമാക്കിയില്ല. ചവിട്ടിതുറന്നു എന്നപോലെ ഓഫീസ് വാതിൽ തുറന്നു ഞാൻ അകത്തു കയറി. സർവ ഡിപ്പാർട്ട്‌മെന്റ് ഹെഡുകളും പ്രിൻസിപ്പാളടക്കം മാനേജ്‌മെന്റ് മുഴുവനുമുണ്ടകത്ത്. പോരാത്തതിന് റോസിന്റെ തന്ത എച്ചി പ്രാഞ്ചിയെന്നു നാട്ടുകാര് വിളിക്കുന്ന ഫ്രാൻസിസും. അതിന്റെയെല്ലാം നടുക്ക് സിംഹക്കൂട്ടിൽ ഒറ്റപ്പെട്ട മാൻപേടയേപ്പോലെ എന്റെ റോസും....
നിറഞ്ഞൊഴുകിയ കണ്ണുകളുമായി മുഖം താഴ്ത്തിയുള്ള ആ നിൽപ്പ് കണ്ടെന്റെ നെഞ്ചു നീറി. ഞാൻ കാരണം.....
ഹേയ്....തന്നോടാര് പറഞ്ഞു അകത്തേക്ക് വരാൻ....പോ പുറത്ത്.... എന്നെക്കണ്ടതും പ്രിൻസിപ്പാൾ ചാടിക്കയറി.
ഞാനത് കെട്ടതായിപ്പോലും ഭാവിച്ചില്ല. നേരെ റോസിന്റെ അരികിലേക്ക് ചെന്നു. എന്നെക്കണ്ടതും അവൾ ഒറ്റക്കരച്ചിൽ. എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ചുനിന്നു.
സാറിന്റെ തീരുമാനം എന്താണെന്ന് ഞങ്ങക്കിപ്പോ അറിയണം.... പിന്നിൽ നിന്ന് ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ആൽബിയുടെ കൂട്ടുകാരെ...!!!
ചെയർമാൻ കണ്ട മറ്റവളുമാരുമായി അഴിഞ്ഞാടി നടക്കുന്നത് കാണാൻ ഞങ്ങൾക്ക് വയ്യ....ഇമ്മാതിരി മെണച്ചു നടക്കുന്നവളുമാരുടെ കൂടെപ്പഠിക്കാനും ഞങ്ങൾക്ക് താൽപര്യമില്ല.... രണ്ടിനേം പുറത്താക്കണം....
എന്ത് പരഞ്ഞെടാ പട്ടീ.... ഞാൻ അത് പറഞ്ഞവന്റെ കരണത് ഒന്നുകൊടുത്തു. അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഒന്നുകൂടി കൊടുക്കാൻ നോക്കിയ എന്നെ അവന്മാര് തള്ളി
💬 Comments
View all comments