Chapter Title : നവവധു 14 [JO]
കണ്ടു. മുറ്റത്തു കിടക്കുന്ന ആ കറുത്ത സ്‌കോഡ.... ബൈക്കിൽ നിന്ന് ഞാൻ പറന്നാണോ ഇറങ്ങിയത്??? അകത്തുനിന്നും എന്തൊക്കെയോ പൊട്ടിചിതറുന്ന ശബ്ദവും. പെട്ടന്നൊരു കണ്ണാടി വന്നെന്റെ മുന്നിൽ വീണു പൊട്ടിച്ചിതറി. പിന്നിൽ വന്ന ശ്രീ ഒറ്റ നിലവിളി. അവൾ ഓർത്തു എന്റെ തലയിലാണ് വീണതെന്നു.
പെട്ടെന്ന് അകത്തെ ബഹളങ്ങൾ നിലച്ചു. ഞങ്ങൾ പരസ്പരം നോക്കി. എന്ത് സംഭവിച്ചു എന്നറിയാത്ത ഞെട്ടലിലായിരുന്നു ഞങ്ങൾ മൂവരും.
പെട്ടന്ന്.....ജോക്കുട്ടാ എന്നൊരു നിലവിളിയോടെ ചേച്ചി എന്റെ നെഞ്ചിലേക്ക് ആർത്തലച്ച് വന്നുവീണു. സംഭവം മനസ്സിലാകാതെ ശ്രീ വീണ്ടുമൊരു നിലവിളി.
ജോക്കുട്ടാ.... ദേ അവര് പറയുവാ.... അവളെ നീ കെട്ടാൻ പോകുവാന്ന്.... നീ എൻ്റെയാന്ന് പറ ജോക്കുട്ടാ....എന്നെയാ കെട്ടുന്നതെന്നു പറ ജോക്കുട്ടാ.... അവരോട് പറ ജോക്കുട്ടാ....
പിടിച്ചുലച്ചുകൊണ്ടു നെഞ്ചിൽ കിടന്നു ആർതലച്ചു കരയുന്ന ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ നിന്ന ഞാൻ ചുറ്റുമുള്ളവരെ നോക്കി. ശിവേട്ടനടക്കം എല്ലാരുമുണ്ട്.
ചോദിക്ക്....ജോക്കുട്ടനോട് ചോദിക്ക്.... ഇവൻ.... ഇവനെന്റെയാ.... എന്റെ ജോക്കുട്ടനാ.... എന്റെ നെഞ്ചിൽ ചാരിക്കിടന്നു അവരെനോക്കി പുലമ്പുന്ന ചേച്ചിയുടെ വാക്കുകൾ നിഷേധിക്കാനോ സമ്മതിക്കാനോ കഴിയാതെ, അവരുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങളെ നേരിടാനാകാതെ ഞാൻ വിറങ്ങലിച്ചു നിന്നു.
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ
💬 Comments
View all comments