Chapter Title : നവവധു 15 [JO]
ആഹാ പുതുമണവാളൻ ഒറ്റക്കിരുന്നു കാറുവാണോ??? പെട്ടന്നൊരു സ്ത്രീസ്വരം കാതിൽ മുഴങ്ങിയപ്പോൾ ഞെട്ടിയാണ് കണ്ണു തുറന്നത്.
മുന്നിൽ റോസ്... ആ പഴയ കുസൃതിചിരിയോടെ...!!!
എന്താ മാഷേ... ഞാനൊഴിഞ്ഞു പോയിട്ടും ഒരു സെന്റി??? ചിരിയോടെയാണ് ചോദിച്ചതെങ്കിലും ആ മുഖത്ത് വിരിയുന്ന കരച്ചിൽ ഞാനറിഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
വിട്ട് തന്നെക്കുവാ ഞാൻ... എനിക്ക് തട്ടിപ്പറിക്കാൻ....
ഞാൻ ആ വാക്കുകളുടെ പൊരുളറിയാതെ ആ മുഖത്തേക്ക് നോക്കി.
നോക്കണ്ട. ഉള്ളതാ പറഞ്ഞേ... വിട്ട് കൊടുക്കുവാ ഞാൻ. ആ അസുഖം മാറുന്ന വരെ.... അതുകഴിഞ്ഞ് എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണം എന്റെ ചെക്കനെ.... പറഞ്ഞതും അവൾ കരഞ്ഞുപോയി.
എനിക്കാകെ അടി കിട്ടിയത് പോലെ. ആശ്വസിപ്പിക്കാനുള്ള അർഹത പോലുമില്ലാതെ ഞാൻ തരിച്ചുനിന്നു. പെട്ടെന്നുതന്നെ അവൾ കണ്ണുതുടച്ചു. കണ്ണീരിൽ കുതിർന്ന ഒരു കള്ളച്ചിരി ആ മുഖത്തുണ്ടായി.
ദേ... രണ്ടു കൊല്ലം സമയം തരാം ഞാൻ. അതിനു മുന്നേ അസുഖോം മാറ്റി എന്നെ കെട്ടിക്കോണം... അല്ലെങ്കി കാണിച്ചു തരാം ഞാൻ....
ങേ...??? എനിക്കൊന്നും മനസ്സിലായില്ല.
കേന്നല്ല... ഉള്ളതാ പറഞ്ഞേ....
കാര്യം പറയടി കോപ്പേ....... എനിക്ക് കലി വന്നു.
അത്... അത്... അതിന്നലെ....
റോസ് പിന്നെപ്പറഞ്ഞത് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്...!!!
രണ്ടു കൊല്ലത്തേക്ക് ഞാൻ ചേച്ചിയുടെ ഭർത്താവ്.... അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു.... രണ്ടു കൊല്ലത്തിന്റെ ചികിൽസ കഴിഞ്ഞു സുഖമാകുന്ന ചേച്ചിയെ ഒഴിവാക്കി ഞാൻ റോസിനെ കെട്ടുന്നു.... സിംപിൾ....
കേട്ടു കഴിഞ്ഞതും എന്റെ കൈ റോസിന്റെ കവിളത്തൊരു പടക്കം പൊട്ടിച്ചതും ഒന്നിച്ചായിരുന്നു. എന്റെ നിയന്ത്രണം വിട്ടുപോകുന്ന വാർത്തയായിരുന്നുവത്.
നീ എന്നടി മൈരേ കരുതിയെ??? ജോയെപ്പറ്റി??? അറിയാവൊടി മറ്റവളെ നീയിപ്പറഞ്ഞത് എന്താണെന്ന്??? ഞാനെന്നാടി പട്ടിയോ??? അറിയാവോടീ ചേച്ചി... ചേച്ചി ആരാണെന്നു??? എന്റെ... എന്റെ പെണ്ണാ... ഞാൻ ആദ്യവായി തൊട്ട എന്റെ പെണ്ണ്.... അതുകൊണ്ടുണ്ടായതാ ആ സൂക്കേട്... അത് പ്രാന്തൊന്നുവല്ല... സ്നേഹവാ... എന്നോടുള്ള സ്നേഹം... അതിനി മാറാനും പോണില്ല... മാറുകെം വേണ്ട... നാണമുണ്ടോടീ കഴുവേറിടെ മോളെ...ഇമ്മാതിരി ചെറ്റത്തരം പറയാൻ....????
കവിളും പൊത്തിപ്പിടിച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ നിന്ന റോസിനെനോക്കി സർവവും മറന്നു ഞാനലറി. ആരു കേട്ടാലും എനിക്കപ്പോൾ കുഴപ്പമില്ലയിരുന്നു. റോസിന്റെ മുഖത്തുണ്ടായ ഞെട്ടൽ വല്ലാത്തതായിരുന്നു.
ജോ... നീ... നീ... റോസ് അവിശ്വസനീയതയോടെ എന്നെ നോക്കി.
അതേടീ... സത്യവാ ഞാനീപറയണേ.... എങ്ങനെ പറയുവടീ ഞാനിത്...??? ആരോട് പറയും ഞാൻ..???
ഞാൻ തലയിൽ കൈവെച്ചു കട്ടിലിലേക്കിരുന്നു. അറിയാതെ കരഞ്ഞു പോയിരുന്നു ഞാൻ. റോസ് കുറച്ചുനേരം അനങ്ങിയില്ല. ഞെട്ടിപ്പോയിരിക്കണം.
💬 Comments
View all comments