0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 1970

പിന്നെ എന്റെ അടുത്തു വന്നിരുന്നു. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ എന്റെ തോളിൽ കൈവെച്ചു.

കുറച്ചുസമയം നിശബ്ദമായി ഞാനെന്റെ പാപങ്ങളെ കണ്ണീരായി ഒഴുക്കി. പിന്നെ ഞാൻ എണീറ്റത് ശക്തമായ തീരുമാനങ്ങളോടെയായിരുന്നു.

നീ... നീ... മാറിത്തരണം... മാറിതന്നേ പറ്റൂ... ആദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.

ഇല്ല... ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറുപടി.

ടീ പ്ലീസ്.... ചേച്ചിയെ പറ്റിക്കാൻ എനിക്ക് പറ്റില്ലടി..... എനിക്ക് പറ്റാത്തത് കൊണ്ടാ....ഞാൻ റോസിനെ നോക്കി തൊഴുതു. റോസ് ഒന്നാലോചിച്ചു. അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ച എന്നോടൊരു മറുചോദ്യമാണ് അവൾ ചോദിച്ചത്.

ഞാൻ...ഞാൻ മാറിത്തന്നാ അവളെ കെട്ടാൻ പറ്റുവെന്നു നിനക്കുറപ്പുണ്ടോ?????

ഏ....??? ചോദ്യത്തിന്റെ അർഥമറിയാതെ ഞാൻ അവളെ നോക്കി.

അല്ല.... ഞാൻ മാറിതന്നാ അവളെ കെട്ടാൻ നിനക്ക് പറ്റ്വോ എന്ന്???? നിന്റെ വീട്ടുകാര് സമ്മതിക്കുവോ എന്ന്???? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് ആരോടൊക്കെയോ ഉള്ള കലിപ്പ് പോലെ തുടച്ച് റോസ് ആ ചോദിച്ചത് വെല്ലുവിളി പോലെയായിരുന്നു.

ഒരു നിമിഷം ഞാനൊന്ന് പകച്ചു. എന്റെ ഉള്ളിലൊരു പകപ്പ് ഉണ്ടായോ???

സമ്മതിക്കും... നീയൊന്ന് ഒഴിഞ്ഞു തന്നാൽ മതി.... റോസിനെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു അത് പറയുമ്പോൾ എന്റെ ഉദ്ദേശം.

ഉം...പിന്നേ.... പുച്ഛം നിറഞ്ഞൊരു ആക്കിയ ചിരി റോസിൽ നിന്നുണ്ടായി.

എന്താടി ഇത്ര.... പറയാൻ വന്ന തെറി പൂർത്തിയാക്കാതെ ഞാൻ ചാടിയെണീറ്റു. ആ പുച്ഛഭാവം എനിക്കൊട്ടും ദഹിച്ചില്ല എന്നത് പ്രത്യേകം പറയണ്ടല്ലോ....???!!!

കിടന്നു ചാടണ്ട.... പെങ്ങളെ കെട്ടിച്ചുതരാൻ വീട്ടുകാരുടെ അഭിമാനം സമ്മതിക്കുവോ എന്നുമാത്രം നോക്കിയാ മതി. സ്വന്തവല്ലേലും നാട്ടുകാരുടെ മൊത്തം മുന്നില് അവള് ചൊന്തം പെങ്ങള് തന്നല്ലോ....????...!!! അതും രണ്ട് തവണ വട്ട് വന്നൊരു പ്രാന്തിയും....!!!

വെല്ലുവിളി പോലെ... അല്ലെങ്കിൽ പുച്ഛിക്കുന്ന പോലെയാണ് റോസത് പറഞ്ഞത്. എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി... രണ്ട് തവണയോ????

ആ ചോദ്യം ചോദിച്ചത് മനസിലാണെങ്കിലും അത് അറിയാതെ എന്റെ വായിൽ നിന്നും പുറത്തു വന്നിരുന്നു എന്നത് ഞാനറിഞ്ഞത് റോസ് മറുപടി പറഞ്ഞപ്പോഴാണ്.

ആഹാ... അപ്പൊ അറിഞ്ഞില്ലാരുന്നോ??? എന്നാ കേട്ടോ... അവൾക്കെ നേരത്തെയും വട്ട് വന്നിട്ടുണ്ട്... നീ തൊട്ടതും പിടിച്ചതുമൊന്നുമല്ല കാരണം.... അവൾക്കെ... അവൾക്ക് മുഴുവട്ടാ.....

റോസ് പരിഹാസവും പുച്ഛവും കലർത്തി പിന്നെപ്പറഞ്ഞതൊന്നും ഞാൻ കേട്ടില്ല...എന്റെ തല കറങ്ങുകയായിരുന്നു.... ലോകം എനിക്ക് മുന്നിൽ കീഴ്മേൽ മറിയുന്നത് പോലെയെനിക്ക് തോന്നി.....

ആ ഞെട്ടലിന്റേയും ഷോക്കിന്റെയും ഇടയിലും റോസ് വെല്ലുവിളിപോലെ പറയുന്നത് ഞാൻ കേട്ടു.....

നീ... എന്റെയാ... എന്റെ... നീ

💬 Comments

View all comments