0%

Chapter Title : നവവധു 16 [JO]

Author : JO Read All Parts 724

റോസ് ചോദിച്ചത്. റോസെ നീ... നീയെന്തിനാ എന്നെയിങ്ങനെ...?? ആ ചോദ്യം ദയനീയമായാണ് ഞാൻ ചോദിച്ചത്. ആ ഒരവസ്ഥയിൽ മറ്റൊരു ഭാവവും എനിക്ക് വരില്ലായിരുന്നു. ജോ... തികച്ചും സൗമ്യമായി റോസ് എന്റെ കണ്ണിലേക്ക് നോക്കി. നിനക്കിപ്പോഴുമറിയില്ല ഞാൻ എത്ര നിന്നെ സ്നേഹിക്കുന്നുവെന്ന്... അല്ല... നീയത് മനപ്പൂർവ്വം മറക്കുകയാണ്...അവൾക്ക് വേണ്ടി... എന്നെ ഒഴിവാക്കാൻ... അവളെ കെട്ടാൻ... അത് മാത്രമേ നിനക്കിപ്പോ വേണ്ടൂ... അല്ലെങ്കിൽ ചങ്കിൽ കൈവെച്ചു പറയാവോ നീയെന്നെ ഒട്ടും സ്നേഹിച്ചിട്ടില്ലാന്നു??? കോളേജിൽ വെച്ചെന്നോട് പെരുമാറിയത് പോലും കളിയായിട്ടാന്ന്... റോസ് മറുപടിക്ക് വെയ്റ്റ് ചെയ്യുമ്പോലെ ഒന്നു നിർത്തി. ആ ഒറ്റ നിമിഷം മതിയായിരുന്നു എനിക്ക്. മറ്റൊരു മാർഗ്ഗം കണ്ടെത്താൻ... ഇല്ലടി... എനിക്ക്... ഞാൻ നിന്നെ പ്രേമിച്ചിട്ടില്ല. സത്യമായിട്ടും... ശ്രീയെ ഒന്നിളക്കാൻ... അത്ര മാത്രം... അതുമാത്രവേ ഞാൻ ചിന്തിച്ചിട്ടൊള്ളു.... അത് ആദ്യം. അതുകഴിഞ്ഞോ??? നീ അതുവരെയുള്ളപോലെയാണോ നീയെന്നോട് പെരുമാറിയെ??? ആ ചോദ്യം എന്നെ വല്ലാതെഒന്നുലച്ചു. അതിലേറെ ഞെട്ടിച്ചു. എന്നിലുണ്ടായ ഓരോ മാറ്റവും റോസിന് മനസ്സിലായിരുന്നു. ഒരുപക്ഷേ മറ്റാര് ശ്രദ്ധിക്കുന്നതിനെക്കാൾ അവളെന്നെ ശ്രെദ്ധിച്ചിരുന്നു.....!!! പക്ഷേ ആ സമയം അതിനെക്കാളേറെ അവളെ ഒഴിവാക്കാനുള്ള ഒരു മാർഗമാണ് ഞാൻ തിരഞ്ഞത്. അത്... അത്... നിന്നെ... അതെന്റെ ഉദ്ദേശം വേറെയായിരുന്നു... ഞാൻ വിക്കിവിക്കിയാണ് അത് പറഞ്ഞത്. ഒരു കാരണം പറയുന്നതിൽ ഒരൽപ്പം സത്യം കൂടി കലരുമ്പോൾ അതൊരു കയ്പുള്ള അനുഭവം തന്നെയാണല്ലോ. റോസ് ഒന്നും മിണ്ടിയില്ല. കേട്ടത് വിശ്വസിക്കാനാവാത്തപോലെ.... അവിശ്വസനീയതയോടെ അവൾ എന്നെത്തന്നെ നോക്കിനിന്നു. അവളുടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ പറയേണ്ടായിരുന്നു എന്നു തോന്നിയെങ്കിലും ആ ഡയലോഗ് ഏറ്റത്തിൽ മനസ്സ് തുള്ളിച്ചാടുകയായിരുന്നു. എന്തോ ഇപ്പോളെനിക്ക് ചേച്ചിയോട് സഹതാപമല്ല...

💬 Comments

View all comments