Chapter Title : നവവധു 16 [JO]
ഇട്ടതും ഒന്നിച്ചായിരുന്നു. പെട്ടന്നായിരുന്നതിനാൽ ഞാൻ ബെഡിലേക്ക് മലന്നടിച്ചു വീണു. ടീ പന്ന.... വീണതും വായിൽ വന്ന തെറിയുമായി ഞാൻ ചാടിയെണീറ്റു. ചാടിയെണീറ്റ ഞാൻ കാണുന്നത് ഡ്രസ് വലിച്ചൂരാൻ ശ്രമിക്കുന്ന റോസിനെ. ഓടിച്ചെന്നു അവളെ പിടിച്ചുമാറ്റി കവിളിൽ ഒരെണ്ണം പൊട്ടിച്ചിട്ടാണ് ഞാൻ ബാക്കി പറഞ്ഞത്. അല്ല അലറിയത്. നിനക്കെന്താടീ പ്രാന്തുണ്ടോ???? എന്താ നിനക്ക് വേണ്ടേ??? ഒത്തിരി ആശിച്ചതല്ലേ നീ.... റോസ് അപ്പോഴും ഒരു കൂസലില്ലാതെയാണ് ചോദിക്കുന്നത്. അടി കൊണ്ട ഭാവം പോലുമില്ല. ചെയ്യുന്നതും പറയുന്നതുമൊന്നും അവൾക്ക് ബോധമില്ലാത്ത പോലെ.... ഇനിയിപ്പോ അവൾക്കും വട്ടാണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി. പക്ഷേ ഒന്നുണ്ട്. അവളുടെ ആ ഭാവം കണ്ട ഞാൻ ഒരുമാതിരി ചെകുത്താൻ കുരിശുകണ്ടത് പോലെയായി. അത്രക്ക് വിളറി... വാക്കുകൾ കൊണ്ട് അവളെന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. റോസെ...എടീ...ഞാൻ.... ഞാൻ എന്തൊക്കെയോ പറയാൻ വന്നത് പൂർത്തിയാക്കാനാവാതെ വിറങ്ങലിച്ചു. അവളോട് അങ്ങനെ പറയണ്ടായിരുന്നു എന്നുതോന്നി. ഛേ.... പുച്ഛിച്ച ഒരു ചിരിയോടെ റോസ് എന്നെ നോക്കി. ജോക്കുട്ടാ.... നീയിത്ര പാവമായിപ്പോയല്ലോ....!!!. നേരേചൊവ്വേ ഒരു നുണ പറഞ്ഞു പൊലിപ്പിക്കാൻ പോലും കഴിവില്ലേടാ നിനക്ക്??? ഏ??? ഇങ്ങനെയൊരു നൊണ പറയുമ്പോ അതിന്റെ ബാക്കികൂടി പറയാൻ പറ്റണ്ടേ??? വിയർത്തു പോയല്ലോടാ നീ..... അറിയാതെ ഞാൻ കഴുത്തിൽ തപ്പിപ്പൊയി. ശെരിയാണ്... എന്തിനെന്നറിയാതെ ഞാൻ വിയർത്തു കുളിച്ചിരിക്കുന്നു...!!! ജോക്കുട്ടാ... നിനക്ക് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാ ഇങ്ങനെയൊരു പരീക്ഷണം ഞാൻ വെച്ചത്. കാരണം എനിക്കറിയാം ജോക്കുട്ടാ..... ഉള്ളിന്റെയുള്ളിൽ നിനക്കെന്നോട് സ്നേഹവാ... എന്റെ ശരീരം കണ്ടാ ഹാലിളകുന്ന സമയം നിനക്ക് ഉണ്ടായിരുന്നിരിക്കാം... പക്ഷേ... ഇപ്പൊ...ഇപ്പൊ നിനക്കതിനു പറ്റില്ല.... കാരണം... കാരണം നീയെന്നെ സ്നേഹിക്കുന്നുണ്ട്...ഒരുപാട്....!!! എന്റെ നാവിറങ്ങിപ്പോയി
💬 Comments
View all comments