0%

Chapter Title : നവവധു 16 [JO]

Author : JO Read All Parts 729

എന്നുവേണം പറയാൻ. ഇവൾക്ക് ഇങ്ങനൊരു മുഖമുണ്ടെന്നു കരുതിയില്ല. ചേച്ചിയെപോലെയോ ശ്രീയെപ്പോലെയോ ഉള്ള പൊട്ടിപ്പെണ്ണല്ല. ഭയക്കണം...!!! അടവുകൾ പതിനെട്ടല്ല പത്തൊമ്പതും പഠിച്ചവൾ...!!! ഇനി നിനക്ക് വേറെ എന്തെങ്കിലും കാരണം പറയാനുണ്ടോ??? എന്നെ ഒഴിവാക്കാൻ??? തികച്ചും ശാന്തമായാണ് അവളത് ചോദിച്ചതെങ്കിലും എന്റെ എല്ലാ വഴികളും അടച്ചു എന്നുള്ള ഒരഹങ്കാരവും ഇത്രയൊക്കെ ആയിട്ടും നിനക്കെന്നെ ഒഴിവാക്കാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു പരിഹാസവും ആ കണ്ണുകളിൽ ഞാൻ കണ്ടു. ആ സ്വരത്തിൽ ഞാൻ അനുഭവിച്ചു. റോസെ... ടീ പ്ലീസ്.... ഞാൻ കൈകൂപ്പി തൊഴുതു. ഹും... വല്ലാത്തൊരു ചിരി റോസിൽ നിന്നുണ്ടായി. എടീ...പ്ലീസ്... ചേച്ചി... ചേച്ചിയൊരു പാവമാ... അതോണ്ടാ...പ്ലീസ്.... ഇല്ല...!! ഒറ്റവാക്കിലായിരുന്നു ഉത്തരം. നിറഞ്ഞ കണ്ണുകളോടെയുള്ള എന്റെ നോട്ടം അവഗണിച്ചു അവൾ തുടർന്നു. ജോ... നീ... നീയിപ്പോഴും അവളെക്കുറിച്ചു മാത്രമാ ചിന്തിക്കുന്നത്. ഓർമ വെച്ച കാലം തൊട്ടു നിന്നേം കാത്തിരുന്ന എന്നെക്കുറിച്ച് നീയെന്നാ ചിന്തിക്കാത്തെ??? അത്രക്ക് മോശവാണോ ഞാൻ??? ഏ??? പറ ജോക്കുട്ടാ.... റോസ് വന്നെന്റെ കോളറിൽ പിടിച്ചു ശക്തിയായി ഉലച്ചു. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. നിനക്ക്... നിനക്ക് ചേച്ചിയോട് പ്രേമമല്ല... സഹതാപമാ... വെറും സഹതാപം. നീ കാരണവാ അവള് ഇങ്ങനെയായെ എന്ന ചിന്ത... ജോക്കുട്ടാ... നീ... നീ ചേച്ചിയുടെ അസുഖം മാറിയിട്ട്...മാറിയിട്ട് മാത്രം എന്നെ കെട്ടിയാ മതി...ഞാൻ...ഞാൻ കാതിരുന്നോളാം. എത്ര നാള് വേണേലും... പറ്റില്ലാന്നു പറയല്ലേ പ്ലീസ്.... റോസ് എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. എത്രയൊക്കെ ആണേലും പെണ്ണ് എപ്പോഴും പെണ്ണ് തന്നെ...!! അവളെ എങ്ങനെ അശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. ചേച്ചി ഇതുപോലെ വീണു കരഞ്ഞപോളുണ്ടായിരുന്നതിനെക്കാൾ മനോവിഷമം അപ്പോൾ ഞാൻ അനുഭവിച്ചു എന്നതാണ് സത്യം.

💬 Comments

View all comments