0%

Chapter Title : നവവധു 16 [JO]

Author : JO Read All Parts 730

കുറേനേരം കൂടി അവളാ നിൽപ്പ് നിന്നു. ഞാൻ തടയുകയുണ്ടായില്ല.ഞാൻ ഇട്ടിരുന്ന ഡ്രസ് അവളുടെ കണ്ണീരിൽ കുതിർന്നു. അവളുടെ ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം ആ കണ്ണീരിലങ്ങനെ ഒഴുകിപ്പോകട്ടെ എന്നു ഞാനും കരുതി. ജോ...ഇനിം നീയെന്നെ വേണ്ടാന്നു പറയല്ലേ പ്ലീസ്.... നീണ്ട നിശബ്ദതക്ക് ശേഷം അവൾ എന്റെ നെഞ്ചിൽ ചാരിക്കിടന്നു കൊണ്ടുതന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാനവളെ തള്ളിമാറ്റി. എന്തോ തീക്കട്ടയിൽ ചവിട്ടിയത് പോലെയാണ് അത് കേട്ടപ്പോൾ എനിക്ക് തോന്നിയത്. പെട്ടന്നുണ്ടായ ആ തള്ളൽ നൽകിയ ഞെട്ടലോടെ റോസ് എന്നെ നോക്കി. എത്രനാള് കാത്തിരിക്കുമെടീ നീ...??? ഇത് പനിയല്ല നാളെകഴിഞ്ഞു മാറാൻ...പ്രാന്താ...പ്രാന്ത്...!! നീയല്ലേ പറഞ്ഞത് നേരത്തെം വന്നിട്ടുണ്ടെന്ന്???? പറ... എത്രകാലം കാത്തിരിക്കും നീ...??? ഒരുകൊല്ലം??? രണ്ടുകൊല്ലം??? അഞ്ചുകൊല്ലം???? പറയെടീ.... ഞാൻ നിന്നു ചീറി. എന്തോ വെറുപ്പായിതുടങ്ങിയിരിക്കുന്നു. റോസ് അവളെന്തേ എന്നെ മനസ്സിലാക്കുന്നില്ല??? ഞാൻ...രണ്ടുകൊല്ലം... റോസ് എന്തോ പറയാൻ വന്നത് എന്തോ ഓർത്തിട്ടെന്നതുപോലെ നിർത്തി. രണ്ടുകൊല്ലം.... ഫൂ... അതിനുള്ളിൽ പ്രാന്ത് മാറിയില്ലെങ്കിലോ???? എന്റെ ചോദ്യത്തിലൊരു വെല്ലുവിളി ഉണ്ടായിരുന്നു.ഒപ്പം കുറെ പരിഹാസവും. അവളെ തളർത്താനുള്ള എന്റെ കയ്യിലുള്ള അവസാനത്തെ അമ്പ്...!!! മാറും... മാറിയില്ലെങ്കി..... റോസ് പറയാൻ വന്നത് പെട്ടെന്ന് നിർത്തി. ഒരു പരുങ്ങൽ ഞാനവളിൽ കണ്ടു...അങ്ങനൊരു സാധ്യത അവൾ മുന്നിൽ കണ്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു. വല്ല പ്രാന്താശുപത്രിയിലും കൊണ്ടോയി തള്ളാണമായിരിക്കും അല്ലെ....??? ഞാനവളുടെ പെട്ടിയിൽ അവസാന ആണിയും തറച്ചു. ഞാൻ നോക്കും...!!! മാറുന്നത് വരെ... അവളുടെ ഉത്തരം ഉറച്ചതായിരുന്നു. ഇപ്പോൾ ശെരിക്കും ചക്രവ്യൂഹതിലകപ്പെട്ടത് ഞാനായിരുന്നു. അങ്ങനൊരു ട്വിസ്റ്റോ മറുപടിയോ സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ജോക്കുട്ടാ... നീ സമ്മതിക്കണം...സമ്മതിച്ചേ

💬 Comments

View all comments