Chapter Title : നവവധു 16 [JO]
പറ്റൂ... ഇല്ലെങ്കി...ഇല്ലെങ്കി നീ ഇന്നീ വീട്ടീന്നു പുറത്താ.... റോസ് വീണ്ടും കട്ട കലിപ്പിലായി. അതേ വാശിയും ദേഷ്യവും വീണ്ടും ഞാനാ മുഖത്തു കണ്ടു. ഇല്ലെങ്കി നീയെന്നെ ഉലത്തിക്കളയുമോടീ.... ആ കലിപ്പ് കണ്ട എന്റെയും നിയന്ത്രണം വിട്ടു. എല്ലാം നഷ്ടപ്പെട്ടവന് ഇനിയെന്തു നോക്കാൻ...???..!!! ആ ചിലപ്പോ... എന്നാ നീ പോയി ഒണ്ടാക്കടി... ഞാനവളെ പിടിച്ചു തള്ളി. ഒണ്ടാക്കട്ടെ...??? നീയെന്നോട് പറഞ്ഞ കുമ്പസാരം മൊത്തം ഞാനങ്ങോട്ട് പോയി വിലമ്പട്ടെ??? ഏ??? നീ കാണിച്ച ചെറ്റത്തരം വീട്ടുകാര് കൂടി അറിയട്ടെയല്ലേ....??? നീ കാരണമാ അവൾക്ക് വട്ടായതെന്നു കൂടി പറയട്ടെ...??? പറഞ്ഞാ മോനെ ജോക്കുട്ടാ... നീ ഇന്നീ വീട്ടീന്നു പൊറത്താ... വെല്ലുവിളിക്കും പോലെ അവളുടെ ഡയലോഗ്... നാവിറങ്ങിപ്പോയി. ആ ഭാവത്തിൽ അവളതു ചെയ്യും എന്നുതന്നെ തോന്നിപ്പോയി. എന്താ പറയട്ടെ??? വീട്ടീന്നിറങ്ങിയാ പിന്നെയവളെ സ്വപ്നത്തിൽ പോലുമവളെ നീ കാണില്ല...കാണാൻ അവര് സമ്മതിക്കത്തില്ല... അവളെ കാണാതെ കരഞ്ഞു കാറിനടന്നു നീയും പ്രാന്ത് മൂത്തു മൂത്തു നരകിച്ചു അവളും തീരും... വേണോ അത്??? ചെയ്യണോ ഞാനത്??? ഇതിനൊക്കെ ഒറ്റ പരിഹാരമേയുള്ളൂ... രണ്ടുവർഷം... അതാണ് നിനക്കുള്ള സമയം... അതിനു മുമ്പ് വല്ല ബോംബ് പൊട്ടി ഞാൻ ചാവാനും നീ പ്രാർത്ഥിച്ചോ. ഭീക്ഷണി പോലെ അവളതു പറഞ്ഞു തീർക്കുമ്പോൾ ഞാനൊരുമരപ്പാവയെപ്പോലെ നിൽക്കുകയായിരുന്നു. എന്റെ ഉള്ള് മുഴുവൻ ശൂന്യമായിരുന്നു. അവസാന ആയുധവും നഷ്ടപ്പെട്ടു....തീർന്നു... ജോ....ജോ ഇനിയില്ല... ഇപ്പോഴുള്ളത് ചലിക്കുന്ന ജോയുടെ വെറും ശരീരം മാത്രം. ഇപ്പോൾ എന്റെ ഉള്ളിലും ചുറ്റിലുമുള്ള റോസിന് നായികയുടെ രൂപമായിരുന്നില്ല... യക്ഷിയുടെ രൂപമായിരുന്നു... ചോരകുടിക്കുന്ന യക്ഷിയുടെ രൂപവും ഭാവവും...!!! പിറ്റേന്ന് രാവിലെ കൃത്യം 9.30... തൊട്ടടുത്തുള്ള വനാതിർത്തിയിൽ
💬 Comments
View all comments