0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 1971

എന്തോ തൊട്ടുപോലും അവളെ വേദനിപ്പിക്കില്ല എന്ന് വാശിയുണ്ടെങ്കിലും രോഗം പൂർണമായും ഭേദമാവണം എന്നാഗ്രഹമുണ്ടെന്നാലും ഈ പരീക്ഷണം നടത്താൻ എനിക്ക്‌ കഴിയുന്നില്ല.!!!കാരണം... വിവാഹം... അതൊരു പെണ്ണിന്റെ സ്വപ്നമാണ്.... അതൊരു പ്രതിജ്ഞയാണ്... ജീവനുള്ള കാലത്തോളം സംരക്ഷിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞ..!!! അതിലാണ് ഞാൻ കൃത്രിമം കാണിക്കാൻ പോവുന്നത്. എത്രയോക്കെ ആയാലും സ്വന്തം മനസാക്ഷിയോടെങ്കിലും ഞാൻ നീതി പുലർത്തണ്ടേ...???. അല്ലെങ്കിൽ ഒരനിയനെപ്പോലെ എന്നെ സ്നേഹിച്ച എന്റെ ചേച്ചിയോടെങ്കിലും...???. എനിക്ക് തരുന്നു എങ്കിൽ മനസ്സ് നിറഞ്ഞു ഞാൻ ചേച്ചിയെ സ്വീകരിച്ചേനെ. ഇതിപ്പോൾ... ഒരുവേള ഭേദമായ ശേഷം ചേച്ചിയുടെ ഉള്ളിൽ ഞാൻ ആരാവും??? അനിയൻ...??? ഭർത്താവ്..??? വൈദ്യൻ...??? ആ മുഖത്ത് നോക്കാൻ കഴിയുമോ എനിക്ക്??? നിന്ന നിൽപ്പിൽ വെണ്ണീറായി പോവാൻ ഞാൻ പ്രാർത്ഥിച്ചു... വയ്യ.. വയ്യ എനിക്കീ തീച്ചൂളയിലൂടെ നടക്കാൻ... വയ്യ ഇനിയും ഒരു പാവം പെണ്ണിനെ ചതിക്കാൻ... വീണ്ടും വീണ്ടും അവളോട് ക്രൂരത കാണിക്കാൻ....

ജോക്കുട്ടാ.... ചെവിയിൽ പെട്ടന്നൊരു വിളി. അതും തികച്ചും മൃദുവായി.

ഞാൻ ഞെട്ടി കണ്ണുതുറന്നു. ചുറ്റും നോക്കി. അല്ല ആദ്യ നോട്ടം തന്നെ എന്റെ സൈഡിലേക്കായിരുന്നു. ആ മുഖത്തേക്ക്.

എന്തിനാ കരയുന്നേ????

ഞാനറിയാതെ മുഖം തുടച്ചു. അതെ.. ഞാൻ കരഞ്ഞിരിക്കുന്നു. ഞാനറിയാതെ... എന്ത് പറയണം എന്നറിയാതെ ഞാൻ പതറി. പിന്നെ വിഫലമായി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി മറ്റെന്ത് ഞാൻ പറയും???

ചേച്ചി പിന്നൊന്നും ചോദിച്ചില്ല. ശ്രീകോവിലിലേക്ക് നോക്കി നിന്നു. ബാക്കിയുള്ളവർ എല്ലാം പിന്നിലാണ്. രണ്ടു നിലയിലാണ് ക്ഷേത്രം. ഭക്തജനങ്ങൾ താഴെ. മൂന്ന് പടി കയറി ഒരു ചെറിയ നിരപ്പിലായി ശ്രീകോവിൽ. അതിനുള്ളിൽ ശിവപാർവതി വിഗ്രഹം. അർദ്ധനാരീശ്വരൻ...!!! ശ്രീകോവിലിന് തൊട്ടടുത്താണ് ഞങ്ങൾ രണ്ടാളും. ബാക്കിയുള്ളവർ താഴെയാണ്. മന്ത്രോച്ഛാരണം ഏറെക്കുറെ അവസാനിക്കാറായി എന്നെനിക്ക് തോന്നി. ഒരുവേള ഓടിക്കളഞ്ഞാലോ എന്നുപോലും തോന്നി. അവിടെയും പരാജയപ്പെട്ടലോ എന്ന ചിന്തയിൽ ആ ശ്രമവും ഞാൻ ഉപേക്ഷിച്ചു.

അടുത്തത് താലികെട്ടാണ്. മുന്നോട്ട് വന്നോളൂ...

ശ്രീകോവിലിൽ നിന്നിറങ്ങി പൂജാരി താഴെയുളവരെ വിളിച്ചപ്പോഴാണ് ഞാൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നത്. എന്റെ ഉള്ളിലൊരു ഞെട്ടലുണ്ടായി. അന്ന് ഇലക്ഷന് സംഭവിച്ചത് പോലെ വീണ്ടും...!! ആലോചിച്ചു ഞാനെന്റെ സമയം നഷ്ടപ്പെടുത്തിയിരിക്കുന്നു. പെട്ടുപോയിരിക്കുന്നു ഞാൻ. അല്ല അശ്രദ്ധ വീണ്ടുമെന്നെ നാശത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു.

പിന്നിലുള്ളവരുടെ കാൽപ്പെരുമാറ്റം നടുക്കത്തോടെ ഞാൻ കേട്ടു. എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു. ആകെയൊരു പരവേശം. ഞാൻ വല്ലാതെ വിയർത്തു.

ദാ താലി എടുത്തു കെട്ടിക്കോളൂ.....

മന്തങ്ങൾക്കിടയിൽ പൂജാരി താലത്തിൽ പൂജിച്ചു വെച്ചിരിക്കുന്ന താലി എനിക്ക്

💬 Comments

View all comments