Chapter Title : നവവധു 17 [JO]
നേരെ നീട്ടി. ഇല്ല കഴിയുന്നില്ല. കൈകൾ ഉയരുന്നില്ല. ചലനശേഷി നഷ്ടപ്പെട്ടവനെപോലെ ഞാൻ തരിച്ചു നിന്നു.
ടാ... താലിയെടുത്തു കെട്ടെടാ... പിന്നിൽ നിന്നാരോ എന്നോട് പറയുന്നതും പുറത്തിനിട്ടു തട്ടുന്നതും ഞാനറിഞ്ഞു. യാന്ത്രികമായി ഞാനാ താലിയെടുത്തു. പൂജാരിയുടെ മന്ത്രോച്ഛാരണം കൂടുതൽ ഉച്ചത്തിലായി. ഞാൻ ദയനീയമായി ആ ശ്രീകോവിലിലേക്ക് നോക്കി. ഇല്ല... ദൈവങ്ങളും എനിക്കെതിരെ മുഖം തിരിച്ചിരിക്കുന്ന പോലെ. അല്ലെങ്കിൽ ആ പാവം പെണ്ണിനോട് അവരും ക്രൂരത കാണിക്കുന്ന പോലെ.
കീ കൊടുത്ത പാവയെപ്പോലെ ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു. മുഖം താഴ്ത്തി നിൽക്കുന്നു. ആരോ പിന്നിൽ നിന്ന് ചേച്ചിയുടെ മുടി പൊക്കിപ്പിടിച്ചിരിക്കുന്നു. ആ മഞ്ഞച്ചരടിന്റെ ഇരുവശത്തും പിടിച്ച് ഞാനാ കഴുത്തിലേക്ക് ആ താലി നീട്ടി. ആ തോളിൽ തൊട്ടപ്പോൾ തീക്കട്ടയിൽ തൊടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ കൈ പിൻവലിക്കാൻ നോക്കി. അത് പ്രതീക്ഷിച്ചെന്നപോലെ ആരോ എന്റെ പുറത്തു വീണ്ടും തട്ടി. കൈയെടുക്കരുത് എന്നൊരു ആജ്ഞയും. പിന്നൊന്നും നോക്കിയില്ല. പരമാവധി ആ ശരീരത്തിൽ സ്പർശിക്കാതെ ആ താലി ആ കഴുത്തിൽ ഞാനണിയിച്ചു.
പ്രകൃതിക്കു പോലും ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. കത്തിയെരിയുന്ന സൂര്യനെ മറച്ചുകൊണ്ടു കാർമേഘങ്ങൾ വാനിലുയർന്നു. കാലംതെറ്റിപെയ്യാൻ ദാഹിച്ചുകൊണ്ട് മഴമേഘങ്ങൾ മൂളിപറന്നു. ആ താലി കെട്ടുന്ന നിമിഷത്തിൽ ഞങ്ങളുടെ മെത്തേക്ക് ചുറ്റും നിന്നവർ എറിഞ്ഞ പൂവുകൾ കല്ലുപെറുക്കിയെറിഞ്ഞു എന്നിലെ പാപിയെ ശിക്ഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആ പൂക്കളുടെ മൃദുലതക്ക് കരിങ്കല്ലിന്റെ കാഠിന്യം.!!!
എന്തായാലും മഴ പെയ്തില്ല. പക്ഷേ ഒന്നുണ്ടായി. മനസ്സിൽ വല്ലാത്തൊരു കാഠിന്യം എനിക്ക് തോന്നി. മന്ത്രങ്ങൾ അവസാനിച്ചിരിക്കുന്നു. ശ്രീകോവിലിലേക്ക് നോക്കി ഞാനൊരു പുച്ഛച്ചിരി ചിരിച്ചു. ദൈവങ്ങളെ... നിങ്ങൾ വെറും കൽപ്രതിമകൾ മാത്രമാണ്... ഒരു പാവം പെണ്ണിനെ ചതിക്കാൻ കൂട്ടുനിന്ന നിങ്ങളോട് ഇനിയൊരു ബഹുമാനവും എനിക്കുണ്ടാവില്ല. ഇനിയൊരു ദൈവത്തിന്റെ മുന്നിലും ജോയുടെ മുട്ട് മടങ്ങുകയുമില്ല....!!! നിരീശ്വരവാദികളെ സ്രഷ്ടിക്കുന്നത് ഇതുപോലുള്ള ദൈവങ്ങൾ തന്നെയാണ്... അവർ പറയുന്നതാണ് ശെരി... ദൈവമില്ല...!!! ഉണ്ടായിരുന്നുവെങ്കിൽ ഇന്നിത് ഇവിടെ സംഭവിക്കുമായിരുന്നില്ല.
അടുത്തത് കുങ്കുമം ചാർത്തലായിരുന്നു. യാന്ത്രികമായി അത് ചെയ്യുമ്പോൾ ഞാൻ പണ്ട് ചേച്ചിക്ക് ചന്ദനം തൊട്ടുകൊടുക്കുമ്പോൾ ചേച്ചി എന്നെ തടഞ്ഞതാണ് ഓർമ വന്നത്. "ഇതൊക്കെ കെട്യോൻ ചെയ്യേണ്ടതാ..."!!! ഇനിയിപ്പോ ആ വാക്ക് അറം പറ്റിയതാണോ ഇത്???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ആ കൈകളിൽ പിടിച്ചു ആ ശ്രീകോവിലിന് വലംവെക്കുമ്പോഴും ഞാൻ ആ ഓർമകളിലായിരുന്നു.
ടാ ദക്ഷിണ കൊടുക്ക്... ആരോ എന്റെ പുറത്ത് തട്ടി. ചിന്തയിൽ നിന്നുണർന്നുഞാൻ തിരിഞ്ഞുനോക്കി. വിശാൽ.
💬 Comments
View all comments