0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 1988

റോസില്ലേ????? ഞാൻ ചുറ്റും നോക്കി. ഹേ... വന്നില്ലെ????...ഇല്ല... വരേണ്ടതായിരുന്നു... എന്റെ ഈ നാശം കാണാൻ ഏറെ കൊതിച്ചത് അവളല്ലേ??? വന്നുകണ്ടു മനസ്സ് നിറഞ്ഞിട്ട് പോകാമായിരുന്നു... ഇനിയിപ്പോ എങ്ങാനും ഞാൻ നിന്നനിൽപ്പിൽ ഇടിവെട്ടി തീർന്നാൽ ആ ശവം കൂടി കിട്ടുമായിരുന്നല്ലോ അവൾക്ക്... കൊണ്ടുപോയി തിന്നട്ടെ..... ശവം....!!!...

ജോക്കുട്ടാ... പൂവാം... ചേച്ചി എന്നെ കുലുക്കി ഉണർത്തിയപ്പോളാണ് ഞാൻ ഓർമകളിൽ നിന്ന് തിരിച്ചു വന്നത്.

എന്താ????

മ്മക്ക് പൂവാന്ന്.... ചേച്ചി മുന്നോട്ടാഞ്ഞുകൊണ്ടു എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

എനിക്കൊരു നിമിഷം എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. എന്തോ സംഭവിക്കുന്നു എന്ന് തോന്നിയിട്ടാണോ അതോ കേട്ടിട്ടാണോ സൗമ്യേച്ചി പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു.

എന്താ ഇവിടെ???

ഒന്നൂല്ല സൗമ്യേച്ചി... ഞാനീ ജോക്കുട്ടനോട് വരാൻ പറഞ്ഞിട്ട് വന്നില്ല ഇവൻ....

വരാനോ??? എങ്ങോട്ട്????

വീട്ടിലോട്ട്...

അതിന് ഞങ്ങടെ കൂടെയല്ലേ മോളിങ്ങോട്ട് വന്നത്... പിന്നിപ്പോ എന്തിനാ ജോക്കുട്ടന്റെ കൂടെപ്പോണേ????

അയ്യേ... ഈ സൗമ്യേച്ചിക്ക് ഒന്നുവറിയില്ല... ഞാനെന്റെ ചെക്കന്റെ കൂടെയല്ലേ കല്യാണം കഴിഞ്ഞാ പോകുവാ???

യ്യോ... സൗമ്യേച്ചിയിൽ നിന്നൊരു നിലവിളിയുയർന്നു. അതെന്തിനാണെന്നു എനിക്കും മനസ്സിലായില്ല.

ബാ ജോക്കുട്ടാ... ചേച്ചി വീണ്ടും എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

യാന്ത്രികമായി ഞാനും ചലിച്ചു. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും അമ്പരപ്പോടെ ഞങ്ങളെ നോക്കി എന്തോ കുശുകുശുക്കുന്നു. ഉം... അടുത്ത ചതി ആലോചിക്കുവാരിക്കും... കലിപ്പോടെ ഞാൻ മുഖം വെട്ടിത്തിരിച്ചു ചേച്ചിക്കൊപ്പം നടയിറങ്ങി.

ജോക്കുട്ടാ.... ഞാനിട്ടു തരാം....

ചെരിപ്പിടാനായി കുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് ചേച്ചി സാരിത്തുമ്പിനെ പിന്നിലൂടെ കറക്കി മടിയിലേക്ക് കുത്തിക്കൊണ്ടു നിലത്തേക്കിരുന്നു. എന്നിട്ട് ആ ഉദ്യമം അങ്ങോട്ട് ഏറ്റെടുത്തു. എനിക്കെന്തോ അതൊരു ഷോക്കായിരുന്നു. തടയാൻ പോലുമായില്ല. ചേച്ചി തീർത്തുമൊരു ഭാര്യയായി മാറിയിരിക്കുന്നു....!!! അതും വല്ലാതെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള സ്നേഹത്തോടെ.....!!!

ആ കാഴ്ച കണ്ടതും പിന്നിൽ നിന്ന് അച്ചു ഓടി അടുത്തെത്തി.

ടീ... നീയത് എന്നാ ഈ കാണിക്കുന്നെ???? അമ്പരപ്പ് ആ വാക്കുകളിൽ നിറഞ്ഞുനിന്നു.

കണ്ടാ അറിഞ്ഞൂടെ???? ഞാനീ ചെരുപ്പിട്ടു കൊടുക്കുവാ....

നീയിങ്ങോട്ട് മാറിക്കെ... ഞാനിട്ടു കൊടുത്തോളാം... അച്ചു ചേച്ചിയുടെ തോളിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി.

ഛീ മാറഡീ... എന്റെ കെട്യോന്റെ ചെരിപ്പിടാനൊക്കെ എനിക്കറിയാം.... അച്ചുവിന്റെ കൈ തട്ടിമാറ്റിയതും ചേച്ചിയുടെ അലർച്ചയും ഒന്നിച്ചായിരുന്നു. അക്ഷരാർഥത്തിൽ ഞാൻ പോലും ആ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിലും അലർച്ചയിലും നടുങ്ങി.

അച്ചുവിന്റെ കൻഡ്രോളും പോയി. ഒരു തേങ്ങൽ അവളിൽ നിന്നും ഉയർന്നു. അവൾ കൈകൊണ്ട് ആ കരച്ചിൽ തടയാൻ നോക്കിയെങ്കിലും ഒരു വിങ്ങിപ്പൊട്ടൽ പുറത്ത് വരിക

💬 Comments

View all comments