0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 1992

തന്നെ ചെയ്തു.

പൂവാം ജോക്കുട്ടാ....??? ചേച്ചി നിവർന്നുകൊണ്ടു ചോദിച്ചു. എണീറ്റപ്പോൾ ആ ആഭരങ്ങളുടെ കിലുക്കം ഞാൻ കേട്ടു. കൂട്ടത്തിൽ ഒന്ന് പാളിമാറിയ ആ സാരിവിടവിലൂടെ കണ്ട ആ വയറിന്റെ സൈസും എന്നെ ഒന്ന് ഉലച്ചു എന്നുതന്നെ പറയണം. ഒരുനിമിഷം ഞാൻ പഴയ ജോ ആയോ????

പൂവാന്നെ... ചേച്ചി വീണ്ടും എന്റെ കയ്യിൽ കേറിപ്പിടിച്ചു. ഇത്തവണ കൈയിൽ ചുറ്റിപ്പിടിച്ചായിരുന്നു നിൽപ്പ്. എന്നിട്ടാ തല ക്ഷീണിച്ചെന്ന പോലെ എന്റെ തോളിലേക്ക് ചാരി. ആ മൃദുലമായ മാമ്പഴങ്ങളുടെ തള്ളൽ എന്റെ കയ്യറിഞ്ഞു. കർത്താവേ... കൻഡ്രോള് കളയല്ലേ.... ഞാൻ അറിയാതെ പ്രാർത്ഥിച്ചു.

ആ പോകാം... ഞാൻ അറിയാതെ പറഞ്ഞു.

അത് കേട്ടപ്പോൾ ചേച്ചിയുടെ മുഖത്തുണ്ടായ ആ ചിരി. ആ ചിരി തന്ന ഫീൽ... ഹോ എന്റെ സാറെ... ഒരായിരം ബമ്പർ അടിച്ചാലും കിട്ടില്ല. ആ ഒരുനിമിഷം ഞാൻ എന്റെ അപ്പോഴത്തെ അവസ്ഥ തന്നെ മറന്നിരുന്നു എന്നതാണ് സത്യം.

ജോക്കുട്ടാ.... എന്റെ മറുപടി കേട്ടതും കൊല്ലുന്ന ദേഷ്യത്തോടെ അച്ചു എന്നെ വിളിച്ചു.

എന്താടീ??? ആ ചോദ്യം ചേച്ചിയുടെ നാവിൽ നിന്നായിരുന്നു.

ആ.. അത്...

എന്താ??? ഞാനും ചോദിച്ചു.

ഒരുമിച്ച് പോകാം... അച്ചു പറഞ്ഞത് ഒരു അടവാണെന്നു തോന്നിയെങ്കിലും ആ പറച്ചിലിൽ ഒരു പന്തികേട് തോന്നിയത് കൊണ്ടു ഞാൻ തലകുലുക്കി.

ഇപ്പ പോകാട്ടൊ... അച്ചു പറഞ്ഞത് ഞാൻ സമ്മതിച്ചത് ചേച്ചിക്ക് ഇഷ്ടമായില്ല എന്ന് തോന്നിയതുകൊണ്ടു ഞാൻ സാന്ദ്വനിപ്പിക്കുന്ന ഭാവത്തിൽ പറഞ്ഞു.

മ്മ്... ചേച്ചി ഒന്ന് മൂളി. എന്നിട്ട് അതേ നിൽപ്പ് തന്നെ നിന്നു. തല എന്റെ കയ്യിലേക്ക് ചാരി.

മടുത്തോ??? ഞാൻ ചേച്ചിയെ നോക്കി.

ഉം..

എന്നാ വാ ഇവടിരിക്കാം... ഞാനൊരു കല്ല് കാണിച്ചു കൊണ്ടു പറഞ്ഞു. ഉള്ളത് പറയാമല്ലോ ഞാനപ്പോൾ ആ പഴയ ജോക്കുട്ടൻ മാത്രമായിരുന്നു. വർത്തമാനകാലം ഞാൻ മറന്നിരിക്കുന്നു... ഇപ്പോഴും ഭൂതകാലത്തിൽ തന്നെ. ഇപ്പോൾ ഞാൻ ചേച്ചിയുടെ പിന്നാലെ ആ ശരീരം മോഹിച്ചു നടന്ന ആ ജോ മാത്രം. അതെങ്ങനെ നടന്നു എന്നത് എനിക്കിപ്പോഴും അജ്ഞാതം. ഒരുപക്ഷേ അതായിരിക്കും ഈ മനസ്സിന്റെ മായാജാലം എന്നൊക്കെ പറയുന്നത് അല്ലെ???

ഉം... അതിനും മൂളൽ തന്നെ ഉത്തരം. ഞാനാ കല്ലിലേക്ക് ഇരുന്നു. ഒപ്പം ചേച്ചിയും. മറ്റുള്ളവർ എല്ലാരും കൂടി മുകളിൽ തന്നെ കൂടിനിന്ന് എന്തോ കുശുകുശുക്കുന്നു. അവരുടെ രീതികളിൽ നിന്ന് എന്തോ ഒരു അപകടമോ വശപ്പിശകോ എനിക്ക് തോന്നി. അച്ചുവും അങ്ങോട്ട്‌ പോയിരിക്കുന്നു. സൗമ്യേച്ചി ഇടക്കിടക്ക് ഞങ്ങളെ പാളി നോക്കുന്നുണ്ട്.

💬 Comments

View all comments