Chapter Title : നവവധു 9 [JO]
ചോദിക്കാനെത്തി. കൂട്ടത്തിൽ കുറെ സീനിയർ പിള്ളേരും കൂടി.
അത്ര വലിയ കോളേജ് ഒന്നുമല്ലാത്തതിനാൽ ഒരു ചെയർമാൻ സീറ്റ് മാത്രമേ എല്ലാരും കൂടി തിരഞ്ഞെടുക്കൂ....ബാക്കിയുള്ള എല്ലാ സീറ്റും ഓരോ ക്ലസ്സിൽ നിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുത്തു അവർ കൂടിച്ചേർന്ന് തിരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ട് വേറെയാരും വോട്ട് ചോദിക്കാൻ ഇല്ലായിരുന്നു. ആൽബിയുടെ കൂട്ടുകാരും ഇറങ്ങിയിട്ടുണ്ട്. എന്നെ കാണുമ്പോൾ അവരുടെ മുഖം സൂര്യഗ്രഹണം നടക്കുമ്പോഴത്തെ സൂര്യനെപോലെയാകുമെങ്കിലും ഞാൻ വല്യ വെയിറ്റോന്നും ഇട്ടില്ല. കാണുമ്പോൾ ഓരോ ചിരി ചിരിച്ചു. കൊലച്ചിരി ആയിട്ട് അവർക്ക് തോന്നിയോ എന്തോ???? അന്നാരും ചോറുണ്ണൻ പോലും പോയില്ല. ഒരു വോട്ടും മിസ്സാവില്ല എന്നെനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. പിന്നെ വല്ല അത്ഭുതവും നടക്കുമോ എന്നുള്ള പേടിയും. അതുപോലെ എന്റെ അന്ത്യകൂദാശ നടക്കുമോ എന്ന പേടിയും. എന്തായാലും നേരം പോയതറിഞ്ഞില്ല.
പെട്ടന്നാണ് സൗമ്യേച്ചിയുടെ കോൾ.എന്റെ ചുണ്ടിലൊരു ചിരി വിടർന്നു....
കൊച്ചുകള്ളിക്ക് സഹിക്കാൻ മേലാന്ന് തോന്നുന്നല്ലോ....മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനല്പം മാറിനിന്ന് കോളെടുത്തു.
ജോക്കുട്ടാ....ഓടിവാടാ..... ഫോണെടുത്തതേ ഞാൻ കേട്ടത് സൗമ്യേച്ചിയുടെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള നിലവിളിയാണ്......
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ
(തുടരും)
💬 Comments
View all comments