Chapter Title : നവവധു 10 [JO]
ആരതിക്കുട്ടിയല്ലേ...ഇച്ചിരി ഇഷ്ടക്കേട് ഉണ്ടങ്കിലും ഞാനങ് സഹിച്ചു.
അതാവുമ്പോ അമ്മായിയമ്മ പോരും പേടിക്കണ്ട...അച്ഛൻ ചേച്ചിയുടെ പെട്ടിയിൽ വീണ്ടും ആണിയടിച്ചു.
കൂട്ടച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു. ചേച്ചി ചവിട്ടിപ്പൊളിച്ചു അകത്തേക്ക് പോകൻ ഒരുങ്ങി.
ഹാ ഒരുത്തരം പറഞ്ഞിട് പോന്നെ.... ഞങ്ങള് മുഹൂർത്തം നിശ്ചയിക്കട്ടെ....ഞാൻ ചെച്ചിയെ നോക്കി പറഞ്ഞു.
പോടാ പട്ടി.... ചേച്ചി അന്നാദ്യമായി പരസ്യമായി എന്നെ ചീത്തവിളിച്ചിട്ടു അകത്തേക്കോടി.
നീയത് എന്നതിനാടാ അവളെയിങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ??? അമ്മയുടെ സ്നേഹശാസന.
ഒരു രസമല്ലേ...ചേച്ചി ദേഷ്യം പിടിക്കുന്നത് കാണാനൊരു രസമാ...ഞാൻ ചിരിയോടെ പറഞ്ഞു.
അപ്പൊ ഞാനോ???? അച്ചു ഒരാവിശ്യവും ഇല്ലാതെ ചാടിവീണു.
കാട്ടുപോത്തിനു പേ പിടിച്ചപോലെയുണ്ട്....പേടിയാകും....ഞാൻ ഒന്ന് താങ്ങി.
പോടാ പട്ടി. അവന്റെയൊരു....അച്ചു വന്ന തെറി അങ്ങോട്ട് ഒതുക്കി.
തൊടങ്ങി. മൂന്നിനും കാണാതെയോട്ട് ഇരിക്കാനും വയ്യ. കണ്ടാലോ അപ്പൊ തുടങ്ങും....ഓ ഒരു രണ്ടെണ്ണം കൂടി ഉണ്ടാകാഞ്ഞത് ഭാഗ്യം... അമ്മ നെഞ്ചത്ത് കൈവെച്ചു.
ഏയ് വൈകിയിട്ടില്ല. വയസ്സ് പത്താൻപത് അല്ലെ ആയുള്ളൂ. നോക്കിയാൽ ഒപ്പിക്കാം.....ഗോപേട്ടന്റെ കൗണ്ടർ.
ഓ എനിക്കെങ്ങും വയ്യ ഇനി അധ്വാനിക്കാൻ...അച്ഛൻ കയ്യൊഴിഞ്ഞു.
പിള്ളേരുടെ മുന്നിൽ വെച്ചുള്ള ഇമ്മാതിരി ഡയലോഗുകൾ കാരണം അമ്മമാർ ചമ്മി നാറി. അവര് പിന്നെ ഒന്നും പറഞ്ഞില്ല.
അന്നാരും അത്താഴം കഴിച്ചില്ല. വിശാലിനും വേണ്ട എന്നു പറഞ്ഞതിനാൽ ഞങ്ങള് നേരെ പോയിക്കിടന്നു. അമ്മമാർ അപ്പോഴും സൗമ്യേച്ചിയുടെ മുറിയിൽ ആയിരുന്നു. അവളുമാരു രണ്ടും കൂടി അച്ഛന്റെയും അമ്മയുടെയും മുറിയിൽ കേറിക്കിടന്നു. ആരും അന്ന് പോയില്ല.
പിറ്റേന്ന് 6 ആയപ്പോഴേക്കും റോസിന്റെ വക അലാറം റെഡി. ഒരു പതുപതിനഞ്ചു തവണത്തെ വിളി. നേരത്തെ വരണം എന്നും പറഞ്ഞോണ്ട്. പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. വിശാലിനെയും കുത്തിപൊക്കി
💬 Comments
View all comments