Chapter Title : നവവധു 10 [JO]
അതോ ശിവേട്ടനെ പേടിച്ചിട്ടോ???? എന്തായാലും എനിക്കല്ലേ അറിയൂ ശിവേട്ടൻ ഈ ഡയലോഗ് മാത്രമേ ഒള്ളുന്ന്. പാവം.
എന്തായാലും അന്നെനിക്ക് നല്ല കാശുചിലവ് ഉണ്ടായി. കടം വാങ്ങിവരെ ചിലവ് ചെയ്തു. പണ്ടാരം ഇതൊക്കെ എങ്ങനെ കൊടുത്തുതീർക്കും എന്നോർത്താണ് ഞാൻ നടന്നത്. മൈരന്മാർക്ക് അറിയണ്ടല്ലോ നമ്മുടെ അവസ്ഥ. പറയുന്ന കുപ്പിയും വേണം ടച്ചിങ്‌സും വേണം മൈരന്മാർക്ക്. പെണ്പിള്ളേരെ മൊത്തം ഐസ്ക്രീം കൊടുത്തു ഒഴിവാക്കി. ചോദിച്ചവർക്ക് മാത്രമേ കൊടുത്തൊള്ളൂ എന്നത് വേറൊരു സത്യം. പിന്നെ എല്ലാ ക്ലസ്സിലും ഓരോ മിട്ടായിപ്പായ്ക്കറ്റ് കൊടുത്തു. ആ വകയും പോയി കുറെ.
എന്തായാലും എന്നെ നടത്തിവിടേണ്ട എന്നു കരുതിയാവണം അവന്മാരിലൊരാൾ എന്നെ ബൈക്കിൽ കയറ്റി. രണ്ടുമൂന്നു ബൈക്കുകൾ പിന്നാലെ. ശെരിക്കും യുദ്ധം ജയിച്ച രാജാവ് വരുംപോലെ ഞങ്ങള് വീട്ടിലേക്ക് പുറപ്പെട്ടു.
ഇടക്ക് നാട്ടിലെ വെയ്സ്റ്റുകൾ കത്തിക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോലാണ് ഞാൻ കണ്ടത്. അതിനടുത്ത് ഇരിക്കുന്നു എന്റെ ബൈക്ക്.
ഈശ്വരാ ശിവേട്ടൻ..... ശിവേട്ടനെ ആരെങ്കിലും???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ശിവേട്ടന്റെ ശാന്തസ്വഭാവം കണ്ടതിൽ പിന്നെ അങ്ങനെ ചിന്തിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
ഞങൾ ചാടിയിറങ്ങി. ഗ്രാമത്തിന്റെ ഉള്ള ഐശ്വര്യവും കൂടി കളയാനായി ഗവണ്മെന്റ് കണ്ടുപിടിച്ച പണിയാണിത്. സർവ ഇടത്തുനിന്നുമുള്ള സർവ വെയ്സ്റ്റുകളും കൊണ്ടുവന്ന് ഇവിടെയിട്ട് കത്തിക്കും. മൈരുണ്ടാക്കാനായിട്ടു ഇവിടെ മാത്രമേയുള്ളു പോലും റോഡ് സൗകര്യമുള്ള തരിശുനിലം. ഒരു ഏക്കറോളം സ്ഥലത്ത് മൊത്തം വെയ്സ്റ്റുകള്... ആ ഭാഗത്ത് തന്നെ ഒടുക്കത്തെ നാറ്റമാണ്.
ഇറങ്ങിയപാടെ ഞാൻ വിളിച്ചുകൂവി. വെയ്സ്റ്റു കൂനകൾക്ക് ഇടയിൽ എവിടുന്നു നിന്നോ ശിവേട്ടന്റെ ഒരു മറുപടി കൂവൽ കേട്ടപ്പോളാണ് ഞങ്ങൾക്കൊരു സമാധാനമായത്. അൽപ്പം കാത്തു നിന്നപ്പോഴേക്കും ശിവേട്ടൻ പുറത്തുവന്നു.
💬 Comments
View all comments