0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.4K

വീട്ടിലൊന്ന് കയറണം.

ലൈറ്റോക്കെ ഇട്ടിട്ട് പോരാനാണ്. എനിക്ക് മനസ്സിലായി. അതോ ഇനി സൗമ്യേച്ചിയെയും കൂട്ടിക്കൊണ്ടു പോന്നോ???ഏയ് സാധ്യതയില്ല. അച്ഛൻ വിടാൻ സാധ്യതയില്ല.

എന്തായാലും ശിവേട്ടന്റെ വീടിനടുത്ത് ഞങ്ങൾ ഇറങ്ങി. ശിവേട്ടൻ വീട്ടിലേക്ക് ഇറങ്ങിപ്പോയി. ഒറ്റക്ക് റോഡിൽ നിന്ന് പോസ്റ്റ് പിടിക്കണ്ടല്ലോ എന്നോർത്ത് ഞാനും പിന്നാലെ ഇറങ്ങിച്ചെന്നു.

നോക്കുമ്പോൾ ശിവേട്ടൻ വീട് തുറന്നു അത് അടിച്ചുവാരുന്നു. കുറെ തുണിയൊക്കെ കൂട്ടിയിട്ടിട്ടുണ്ട്. അവയിലൊക്കെ ചോരപ്പാടുകൾ. അപ്പൊ ഇതൊന്നും ശിവേട്ടൻ കൊണ്ടുപോയി കത്തിച്ചില്ലേ???? ഇങ്ങേരെടെ ഒരു മറവി.

എന്റെ ശിവേട്ടാ നിങ്ങള് ഇതൊന്നും കൊണ്ടോയില്ലേ??? അതിന്റെ കൂടെ ഇതുകൂടി കൊണ്ടോയിരുന്നെ പെട്രോൾ ലഭിക്കാരുന്നു. ഇനിയിപ്പോ ഇതുംകൊണ്ടു വീണ്ടും പോകണ്ടേ....

അതൊക്കെ ആ മിറ്റത്തെങ്ങാനും ഇട്ട് കത്തിക്കാം.

ആഹാ ബെസ്റ്റ്. എന്നാപ്പിന്നെ എല്ലാംകൂടി ഇവിടിട്ടു കത്തിച്ചാൽ പോരായിരുന്നോ????

അത് വേ ഇത് റേ....രണ്ടും കൂടി ഒന്നിച്ചിട്ട് കത്തിച്ചാൽ ശെരിയവൂലാ....ശിവേട്ടൻ ചെറുചിരിയോടെ പറഞ്ഞു.

അതെന്നാ???അതിനെന്നാ കൊമ്പുണ്ടോ???എനിക്ക് ശെരിക്കും കലി വന്നു. മനുഷ്യനെ വട്ടാക്കുന്നതിന് ഇല്ലേ ഒരു പരിധി.

അടിച്ചു വാരിക്കൊണ്ടിരുന്നു ശിവെട്ടൻ പെട്ടന്നെന്റെ അടുത്തേക്ക് വന്നു.

അതോ...അതിത്തിരി പ്രശ്നമുള്ള ഡ്രസ്സ്‌ ഒക്കെയാ....അതിനിത്തിരി കൊമ്പും വാലുമൊക്കെ ഉണ്ട്....ശിവേട്ടന്റെ മുഖത്ത് ഒരു കള്ളച്ചിരി.

ഞാൻ ശിവേട്ടനും വട്ടായോ എന്ന മട്ടിൽ ശിവേട്ടനെ നോക്കി.

മനുഷ്യന് മനസ്സിലാവുന്ന പോലെ പറയുന്നുണ്ടോ??? എനിക്ക് വീണ്ടും ശുണ്ഠികയറി.

അതോ....ഇന്നലെ ഈ വീട്ടിൽക്കേറി ഒരുത്തൻ ഇത്തിരി തമാശ കാണിച്ചില്ലേ.... അവൻ ഇന്ന് നേത്രാവതി എക്സ്പ്രസിന് തലവെച്ചു ചത്തു. അതിന്റെ ഇത്തിരി ചോരയുണ്ടായിരുന്നു ആ ഡ്രെസ്സിൽ. അതൊന്ന് കത്തിക്കാൻ പോയതാ അവിടെ!!!

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. പെട്ടന്നാണ് എന്റെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞത്.

💬 Comments

View all comments