0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 963

നിമിഷത്തെ ഞാൻ അതിനേക്കാൾ പ്രാകി.

ജോക്കുട്ടാ നീ ജയിലിൽ കെടന്നിട്ടുണ്ടോ????എന്റെ അടുത്തേക്ക് വരാതെ അടുത്ത കസേരയിൽ ഇരുന്നോണ്ടുള്ള പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഞാൻ തെല്ലൊന്നു പകച്ചു. തെല്ലല്ല നന്നായി പകച്ചു....

ഇല്ല....എന്താ....എന്റെ വാക്കുകൾക്ക് നല്ല വിറയൽ.

അല്ലാ.... കൊലക്കേസിൽ കിടക്കാനുള്ള ചങ്കുറപ്പ് ഒണ്ടോന്ന് അറിയാനാ....

എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ ശിവേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി...അത് എന്താണെന്ന് ഊഹിക്കാമല്ലോ..

അതേയ്....ഞാനേ പോയത് നിന്റെ വണ്ടീങ്കോണ്ടാ....ആപ്പോ.....ശിവേട്ടൻ പറയാതെ പറഞ്ഞു.

എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. വാ തുറന്നാൽ പൊന്നുമോനെ നീ പെടും എന്നൊരു ഭീക്ഷണിയല്ലേ അത്??? എന്റെ നാവിറങ്ങിപ്പോയി...ഇമ്മാതിരി ഒരു ട്വിസ്റ്റ്‌ സ്വപ്നം കണ്ടത് പോലുമില്ല.... എന്റെ വായിലെ വെള്ളം പറ്റി. ഞാൻ വിയർത്തു കുളിച്ചു.

അല്ല... ഞാൻ പറഞ്ഞൂന്നെ ഒള്ളു...വേറാർക്കും ഇത് അറിയില്ല അല്ലെ ജോക്കുട്ടാ???? ശിവേട്ടന്റെ ചോദ്യത്തിന് ഞാൻ അറിയാതെ തലയാട്ടിപ്പോയി. ആ കണ്ണുകളിൽ പതിയിരിക്കുന്നത് ഒരു പുലിയല്ല.... സിംഹമാണെന്നു എനിക്ക് തോന്നി....

കുറുക്കന്റെ കൗശല്യമുള്ള....ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം...!!!!

അതാണ്....അപ്പൊ വാ നമുക്കീ പരിപാടി അങ്ങോട്ട് പൂർത്തിയാക്കാം.... ശിവേട്ടൻ വീണ്ടും പഴയപടിയായി.

എന്നാ പരിപാടി??? എന്റെ കിളി മൊത്തം പോയിരുന്നു.

അടിച്ചുവാരലെ.....

ആം....ഞാൻ അതിനും തലയാട്ടി.

കടുക്കനിട്ട, തുണിക്കിടയിൽ കയ്യിടുന്ന കള്ളനെക്കുറിച്ചു ഉറക്കത്തില് അവള് പറഞ്ഞപ്ലാ ഞാൻ ഉറപ്പിച്ചത്....കൊല്ലണ്ടെടാ അവനെ ഞാൻ???? ശിവേട്ടൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

സൗമ്യേച്ചി പറഞ്ഞോ??? ഞാൻ ഞെട്ടി ചോദിച്ചു....എന്റെ ഉള്ളൊന്നു കാളി... അപ്പൊ എന്നേം കൊല്ലാൻ കൊണ്ടുവന്നതാണോ??? എന്റെ ചിന്ത പോയത് ആ വഴിക്കാണ്.

ആ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാ...പാവം...നന്നായി പേടിച്ചിട്ടുണ്ട്....ശിവേട്ടന്റെ മുഖത്തും ശബ്ദത്തിലും അയവ് വന്നു...ഇപ്പോളത് ഒരു അനുകമ്പയും

💬 Comments

View all comments