0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

കാണുന്ന പോലെ.... ശെരിക്കും ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത് എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആണെന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും എല്ലാ കോളേജിലും കാണും പിള്ളേരുടെ കൂടെ നിക്കുന്ന ഒരു അദ്ധ്യാപകൻ. പിള്ളേര് മനസ്സറിഞ്ഞു അക്ഷരങ്ങൾ തെറ്റാതെ സാറേ എന്നു വിളിക്കുന്ന ഒരു അദ്ധ്യാപകൻ.!!!

എന്താടോ....താൻ പോകുന്നില്ലേ??? ഞാൻ നിൽക്കുന്നത് കണ്ട് അത് ഇഷ്ടപ്പെടാത്ത മട്ടിൽ മാനേജ്‌മെന്റിലൊരാൾ ചോദിച്ചു.

ഞാൻ ഒന്നും പറഞ്ഞില്ല. ഇറങ്ങിപ്പോന്നു. പുലി പോലെ വന്നത് എലി പോലെ പോയതിന്റെ സമാധാനം. പുറത്തെങ്ങും ഒറ്റ മനുഷ്യനില്ല. എല്ലാം ക്ലാസ്സിൽ കയറി. മലയാളിയുടെ സഹജ സ്വഭാവം.... ഒരു പണി മൂഞ്ചി എന്നറിഞ്ഞാൽ സ്പോട്ടിൽ സ്‌കൂട്ടാകുന്ന സ്വഭാവം.

ഞാൻ നേരെ കാന്റീനിലേക്ക് നടന്നു. ക്ലാസ്സിൽ കയറാൻ തോന്നുന്നില്ല. എത്ര ആയാലും അവളോടൊപ്പം ഇരിക്കാൻ ഒരു ചമ്മൽ. ബാക്കിയുള്ളവരുടെ ഒരു ആക്കിയ ചിരി ഉണ്ടാവുമല്ലോ...അതൊന്നു കുറഞ്ഞിട്ടു അടുത്ത പിരീഡ് കയറാം.

പോയൊരു ചായയും കുടിച്ചു നേരേവന്നു പാർക്കിൽ പോയിരുന്നു. ചുമ്മാ മറ്റേ ഫോട്ടോ എടുത്തുനോക്കി. എടുത്തവൻ എന്തായാലും കൊള്ളാം. കിടു ഷോട്ട്...ആ ഞെട്ടിയ ഭാവം അതുപോലെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കീറിക്കളയാൻ മനസ്സ് വരാതെ ഞാനത് ഭദ്രമാക്കി പേഴ്‌സിൽ തന്നെ വെച്ചു. എന്നിട്ട് കോളെജിൽ ഫോട്ടോ എടുത്തവനെ എങ്ങനെ കണ്ടുപിടിക്കാം എന്നാലോചിച്ചു തലപെരുക്കി....

പുതുമണവാളോ.....പെട്ടന്നൊരു വിളി. നോക്കിയപ്പോൾ ജന്മനായുള്ള ആ ആക്കിയ ഇളിയുമായി വിശാൽ. ഒപ്പം ശ്രീയും.

പോ മൈരേ... എനിക്ക് ആ വിളി അരോചകമായി തോന്നി.

ഹ ദേഷ്യപ്പെടാതെ അളിയാ....അവൻ വന്നെന്നെ ചേർത്തുപിടിച്ചു.

ഞാൻ ആ കൈ തട്ടിമാറ്റി ചുറ്റും നോക്കി. എവിടെ??? റോസ് എവിടെ???

നോക്കണ്ട...അവള് പോയി.... എന്റെ മനസ്സ് വായിച്ചിട്ടെന്ന

💬 Comments

View all comments