Chapter Title : നവവധു 14 [JO]
കാത്തിരിക്കും എന്നൊരു സൂചന പോലെ.... കാമുകന്റെ വരവ് കാത്തിരിക്കുന്ന കാമുകിയുടെ ഭാവം...!!
ഉം.....എനിക്ക് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. അതിനേ എനിക്ക് ആ സമയത്ത് കഴിയൂ.... മനസ്സ് അത്രക്ക് ചഞ്ചലമായിരുന്നു. ഒന്നു ചിന്തിക്കാനുള്ള കഴിവ് പോലും എനിക്കപ്പോൾ നഷ്ടപ്പെട്ടിരുന്നു.
ജോക്കുട്ടാ.... പുറത്തേക്ക് നടക്കാനൊരുങ്ങിയ ഞാൻ ചേച്ചിയുടെ വിളികേട്ട് തിരിഞ്ഞു നോക്കി. ഇനിയെന്താണാവോ????
കട്ടിലിൽ ഇരിക്കുന്ന ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു നാണം. എന്തോ പറയാനുള്ളത് പോലെ.
ഉം????
ഒന്നൂല്ല....പൊക്കോ....
ഉം....ഞാൻ ആശ്വാസത്തോടെ വീണ്ടും തിരിഞ്ഞു.
ജോക്കുട്ടാ..... വീണ്ടും വിളി.
ഇപ്രാവശ്യം ഞാൻ തിരിച്ചു വന്നു. ചേച്ചിയുടെ ഉള്ളിൽ എന്തോ ഉണ്ട്. അതാ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. കേൾക്കാതെ പോകാൻ ഞാൻ ആശക്തൻ ആയിരുന്നു. ഉള്ളിലെ പേടി മാറിയിട്ടില്ല. ആരും പറയാതെ ഞാനൊരു ഡോക്ടർ ആവുകയായിട്ടുന്നു. തന്റെ രോഗിയുടെ രോഗം മൂർച്ഛിക്കാതിരിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഒരു ഡോക്ടർ.
എന്താ???? എന്റെ ചേച്ചിപ്പെണ്ണിന് എന്നാ വേണ്ടേ???? ഞാനൽപ്പം തരംതാഴാൻ തന്നെ തീരുമാനിച്ചു ചോദിച്ചു.
ഒന്നൂല്ല.... അത് പറയുമ്പോഴും ചേച്ചിയുടെ മുഖത്തൊരു നാണം വിരിഞ്ഞിരുന്നു. അത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
എന്തോ ഉണ്ടല്ലോ.... കളിക്കാതെ കാര്യം പറ പെണ്ണേ..... അപ്പോൾ ഞങ്ങൾ ആ പഴയ ജോക്കുട്ടനും അവന്റെയാ പഴയ ആരതിയുമായി മാറിയിരുന്നോ??? രണ്ടുപേരും പരസ്പരം എല്ലാം മറക്കുന്ന ഫീൽ.... ആ ഒരുനിമിഷം ചേച്ചിയുടെ അസുഖം ഞാൻ മറന്നിരുന്നു എന്നതാണ് സത്യം.
പറയട്ടെ.....
ഉം....ഞാൻ പ്രോത്സാഹിപ്പിച്ചു.
എനിക്ക്.... എനിക്കൊരു ഉമ്മ തരുവോ???? പറഞ്ഞതും ചേച്ചി നാണകൊണ്ടു മുഖം പൊത്തിയതും ഒന്നിച്ച്.... ദൈവമേ ഇതിന്റെയുള്ളിൽ ഇങ്ങനെയൊരു ഭാവം ഉണ്ടായിരുന്നോ???? നാണംകുണുങ്ങിയായ ഒരു നാട്ടിൻപുറത്തുകാരി പൊട്ടിപ്പെണ്ണ്???? ഞാൻ
💬 Comments
View all comments