0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.2K

അതും രണ്ട് തവണ വട്ട് വന്നൊരു പ്രാന്തിയും....!!!

വെല്ലുവിളി പോലെ... അല്ലെങ്കിൽ പുച്ഛിക്കുന്ന പോലെയാണ് റോസത് പറഞ്ഞത്. എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി... രണ്ട് തവണയോ????

ആ ചോദ്യം ചോദിച്ചത് മനസിലാണെങ്കിലും അത് അറിയാതെ എന്റെ വായിൽ നിന്നും പുറത്തു വന്നിരുന്നു എന്നത് ഞാനറിഞ്ഞത് റോസ് മറുപടി പറഞ്ഞപ്പോഴാണ്.

ആഹാ... അപ്പൊ അറിഞ്ഞില്ലാരുന്നോ??? എന്നാ കേട്ടോ... അവൾക്കെ നേരത്തെയും വട്ട് വന്നിട്ടുണ്ട്... നീ തൊട്ടതും പിടിച്ചതുമൊന്നുമല്ല കാരണം.... അവൾക്കെ... അവൾക്ക് മുഴുവട്ടാ.....

റോസ് പരിഹാസവും പുച്ഛവും കലർത്തി പിന്നെപ്പറഞ്ഞതൊന്നും ഞാൻ കേട്ടില്ല...എന്റെ തല കറങ്ങുകയായിരുന്നു.... ലോകം എനിക്ക് മുന്നിൽ കീഴ്മേൽ മറിയുന്നത് പോലെയെനിക്ക് തോന്നി.....

ആ ഞെട്ടലിന്റേയും ഷോക്കിന്റെയും ഇടയിലും റോസ് വെല്ലുവിളിപോലെ പറയുന്നത് ഞാൻ കേട്ടു.....

നീ... എന്റെയാ... എന്റെ... നീ എന്നെയേ കെട്ടൂ... പറയുന്നത് റോസാ... വാശിയുടെ കാര്യത്തിൽ റോസിന്റത്രേം വരില്ല ഒരുത്തിയും.... നീ എന്നെയേ കെട്ടൂ....!!!

ഏവരുടേയും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഹൃദയപൂർവ്വം നിങ്ങളുടെ ജോ

💬 Comments

View all comments