0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 2.8K

ഞാൻ ആരുമല്ലാതാവും... ഇപ്പോളീ കല്യാണത്തിന് മുറവിളി കൂട്ടുന്ന ഇവരെല്ലാം എന്നോട് പറയും ഇറങ്ങിപ്പോവാൻ... കാരണം അവർക്ക് വേണ്ടത് ആ പഴയ ആരതിയെയാണ്... അവരുടെ മകളെ....!!! അവളെ മാത്രം...!!! ജോയുടെ ഭാര്യയായ ആരതിയെ അവർക്ക് വേണ്ട... അവർക്ക് അതുൾക്കൊള്ളാനാവില്ല...!!! ആങ്ങള പെങ്ങളെ വിവാഹം ചെയ്യുന്നു... അതും കേരളത്തിൽ... അവർ സമൂഹത്തെ പേടിക്കുന്നു... അല്ലെങ്കിൽ അവരുടെ മനസാക്ഷിയെ...!!!

ആ താലിവീഴുന്ന നിമിഷം... ഒരുപക്ഷേ ആ ഒരു നിമിഷം ചേച്ചി സുബോധത്തിലേക്ക് തിരിച്ചുവന്നേക്കാം...!!! അതാണ് അവരുടെ പ്രതീക്ഷ. പ്രാർത്ഥന...ഒരുവേള അങ്ങനെ സംഭവിക്കുമായിരിക്കും... അല്ലെങ്കിൽ ആഴ്ചകൾക്കകം... അതല്ലെങ്കിൽ റോസ് പറഞ്ഞത് പോലെ അടുത്ത രണ്ടു വർഷത്തിനുള്ളിൽ....

പക്ഷേ ഞാൻ.... ഒറ്റ ദിവസം കൊണ്ട് ഞാൻ ആരുമല്ലാതായിരിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും വേണ്ടി ഞാനൊരു പാവം പെണ്ണിന്റെ സ്വപ്‌നങ്ങൾ നശിപ്പിക്കുന്നു. എന്തോ തൊട്ടുപോലും അവളെ വേദനിപ്പിക്കില്ല എന്ന് വാശിയുണ്ടെങ്കിലും രോഗം പൂർണമായും ഭേദമാവണം എന്നാഗ്രഹമുണ്ടെന്നാലും ഈ പരീക്ഷണം നടത്താൻ എനിക്ക്‌ കഴിയുന്നില്ല.!!!കാരണം... വിവാഹം... അതൊരു പെണ്ണിന്റെ സ്വപ്നമാണ്.... അതൊരു പ്രതിജ്ഞയാണ്... ജീവനുള്ള കാലത്തോളം സംരക്ഷിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞ..!!! അതിലാണ് ഞാൻ കൃത്രിമം കാണിക്കാൻ പോവുന്നത്. എത്രയോക്കെ ആയാലും സ്വന്തം മനസാക്ഷിയോടെങ്കിലും ഞാൻ നീതി പുലർത്തണ്ടേ...???. അല്ലെങ്കിൽ ഒരനിയനെപ്പോലെ എന്നെ സ്നേഹിച്ച എന്റെ ചേച്ചിയോടെങ്കിലും...???. എനിക്ക് തരുന്നു എങ്കിൽ മനസ്സ് നിറഞ്ഞു ഞാൻ ചേച്ചിയെ സ്വീകരിച്ചേനെ. ഇതിപ്പോൾ... ഒരുവേള ഭേദമായ ശേഷം ചേച്ചിയുടെ ഉള്ളിൽ ഞാൻ ആരാവും??? അനിയൻ...??? ഭർത്താവ്..??? വൈദ്യൻ...??? ആ മുഖത്ത് നോക്കാൻ കഴിയുമോ എനിക്ക്??? നിന്ന നിൽപ്പിൽ വെണ്ണീറായി പോവാൻ ഞാൻ പ്രാർത്ഥിച്ചു... വയ്യ.. വയ്യ എനിക്കീ തീച്ചൂളയിലൂടെ നടക്കാൻ... വയ്യ ഇനിയും

💬 Comments

View all comments