Chapter Title : നവവധു 2
പറഞ്ഞു.
ഓ നന്നായിപ്പോയി. വേണ്ടാതീനം കാണിച്ചിട്ടല്ലേ.....
വേണ്ടാതീനമോ.....തീയേറ്ററിനുള്ളിൽ കാണിച്ചതല്ലേ ഇപ്പഴും കാണിച്ചോള്ളൂ.... ഞാനൊരു ചൂണ്ടയിട്ടു.
ചേച്ചിക്ക് പെട്ടന്ന് ഉത്തരമില്ലാതായി. വേരിറങ്ങിയ പോലെ വന്നവഴി അവിടെത്തന്നെ നിന്നു.
എന്താ ഇപ്പൊ വായില് നാക്കില്ലേ...
ചേച്ചി ഒന്നും മിണ്ടിയില്ല. എന്നെതുറിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു.
അതിനുവേണ്ടിതന്നെ തന്നെയല്ലേ ഇന്ന് പോകാത്തെ എന്നെ ഒറ്റക്ക് കിട്ടാൻ.....???എന്നിട്ട് പരീക്ഷ ആണുപോലും. ഞാൻ ചേച്ചിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു.
പെട്ടന്ന് ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചി പെട്ടന്ന് അതു തുടച്ചു.
അതേ. നിന്നെ ഒറ്റക്ക് കാണാൻ തന്നെയാ ഇന്ന് പോകാത്തെ. ആ തിയേറ്ററിൽ ആ പടത്തിന്റെ പോസ്റ്റർ കണ്ടപ്പഴേ അത് ഏത് ഏതുതരം പടമാണെന്നു എനിക്ക് മനസ്സിലായി. അച്ചുവിനെ നിന്റെ കൂടെ വിട്ടാല് ശെരിയാകില്ലന്നു എനിക്ക് തോന്നിയിട്ടാ ഞാൻ വന്നേ....
ഇത്രയും പറഞ്ഞപ്പഴേക്കും ചേച്ചിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. ചേച്ചി അത് തുടക്കാൻ മിനക്കിടാതെ തുടർന്നു.
പക്ഷേ ഞാൻ.....അവിടെ..... എനിക്ക് അതൊക്കെ കണ്ടപ്പോ.....അവളിൽ ഞാൻ പേടിച്ചത് എന്നിൽ സംഭവിച്ചു.....എനിക്ക് പറ്റിയില്ലട....ചേച്ചി വിക്കിവിക്കി പറഞ്ഞിട്ട് ഒറ്റകരച്ചിൽ.
ഞാൻ തരിച്ചുനിന്നു. ഒന്നും മിണ്ടാൻ പോലും വയ്യാത്ത അവസ്ഥയിൽ.
ചേച്ചി പെട്ടന്ന് എന്തോ ഓർത്തപോലെ കരച്ചിൽ നിർത്തി. കൈത്തലം കൊണ്ട് കണ്ണീര് തുടച്ചു. അപ്പോൾ ആ കവിളിലാകെ അത് പടർന്നു. എന്നിട്ട് പറഞ്ഞു.
നിന്നോട് ഒന്ന് ഇതൊക്കെ പറയണമെന്ന് ഓർത്തപ്പോഴാ അവര് കല്യാണക്കാര്യം പറഞ്ഞേ. ഒരവസരം കിട്ടിയ സന്തോഷത്തിൽ ഞാൻ ഒരു അടവുണ്ടാക്കി. പരീക്ഷ....!!!
അത് നിന്നോട് പറഞ്ഞപ്പോ നീ എതിർത്തെങ്കിലും നിന്റെ കണ്ണിൽ കണ്ട തിളക്കവും മുഖത്തു ഒന്നു മിന്നിമറഞ്ഞ ചിരിയും എനിക്കൊരു ഷോക്കായിരുന്നു. ഞാൻ ചെയ്തത്
💬 Comments
View all comments