Chapter Title : നവവധു 7
ശ്രീയെ കളയരുതെന്ന് മനസ്സ് മന്ത്രിക്കുന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്തെങ്കിലും പറഞ്ഞാൽ രണ്ടുപേരും പോകും. ഈ കൂട്ടുകാരികളെ ലൈൻ അടിക്കുന്നവന്മാരെയൊക്കെ സമ്മതിക്കണം.
എന്തായാലും ചായ വന്നു. ചായയോടൊപ്പം വേറെ എന്തെങ്കിലും ഒന്ന് കുടിക്കാൻ ഉള്ളിലെ ആറാം ഇന്ദ്രിയം അനുവദിച്ചില്ല. അല്ല തേങ്ങ എത്ര അരച്ചാലും താൾ അല്ലെ കറി.
ചായകുടി കഴിഞ്ഞപ്പോൾ വിശാൽ തന്നെ ബില്ല് കൊടുത്തു. ഞങ്ങൾക്ക് ആകെ അത്ഭുതം ആയിരുന്നു.
ഇന്ന് ഗ്രഹണമാണോടാ???? കാന്റീനിൽ നിന്നിറങ്ങുമ്പോ റോസ് ചോദിച്ചു.
അതെന്നാ????ഞാൻ അവളെ നോക്കി.
അല്ല.... ഞാഞ്ഞൂലുകൾ മൊത്തം തല പൊക്കുന്നു. പൊട്ടി വാ അടക്കാതെ സംസാരിക്കുന്നു....പിശുക്കൻ ചായ മേടിച്ചു തരുന്നു.....ലോകം അവസാനിക്കാറായെന്നാ തോന്നുന്നത്.....
ഞാൻ ചിരിച്ചു പോയി. സത്യമാണ് പറയുന്നത്.
നീ പോടീ...ശ്രീ വീണ്ടും.
ആടിതൂങ്ങി നടക്കാതെ ക്ലാസ്സിൽ പോടീ....സീനിയേഴ്സിൽ ഒരുത്തൻ എവിടുന്നോ പൊട്ടിവീണു. ശ്രീ ചാടി എന്റെ കയ്യിൽ ഒരു പിടുത്തം. ഒരു പെണ്ണിന്റെ കൈക്ക് ഇത്രയും വശീകരണ ശക്തിയും സുഖവും ഉണ്ടെന്ന് അന്നാണ് ഞാൻ അറിഞ്ഞത്. അപ്പോഴാണ് ഞാൻ നിക്കുന്നത് സീനിയർ ചേട്ടൻ ശ്രദ്ധിച്ചത് തന്നെ. പുള്ളി ഒന്നു പരുങ്ങി.
പൊക്കോളം ചേട്ടാ...സാർ ഗേറ്റ് ഔട്ട് അടിച്ചതാ...ഞാൻ പതിയെ പറഞ്ഞു. കാരണം ആ സമയം ഒരു ആക്ഷൻഹീറോ ആകാനുള്ള മനസ്ഥിതി എനിക്കില്ലായിരുന്നു എന്നതാണ് സത്യം.
മ്... ഒന്ന് അമർത്തി മൂളിയിട്ട് അങ്ങേര് പോയി. നിന്നെ പിന്നെ എടുത്തോളം എന്ന ഭാവമാണോ അതോ രക്ഷപ്പെട്ടു എന്ന ഭാവമാണോ അയാൾക്ക് അപ്പോഴെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞാണ് ശ്രീ കയ്യെടുത്തത്.
അവിടെ തന്നെ വെച്ചോ....ഒരു സുഖമൊക്കെയുണ്ട്...ഞാൻ ഒരു ചൂണ്ടയിട്ടു നോക്കി.
അത്രക്ക് സുഖമൊന്നും വേണ്ട. നിന്റെ അസുഖമൊക്കെ എനിക്കറിയാം...പക്ഷേ എന്നെ അതിനൊന്നും കിട്ടില്ല. ഇച്ചിരി സ്വാതന്ത്രം തന്നപ്പോ.....
ശ്രീ നിന്ന് ചീറി. തലക്ക് കൂടത്തിന് അടി കിട്ടിയപോലെ ഞാൻ തറഞ്ഞു നിന്നു. ലക്ഷ്മി ദേവി ഒറ്റ നിമിഷം കൊണ്ട് ഭൂലാൻ ദേവി അയപോലെ. ഞാൻ മാത്രമല്ല ഞങ്ങൾ മൂന്നു പേരും ഇതേ അവസ്ഥയിൽ ആയിരുന്നു.
ഹാ...ഞാ....ഞാനൊരു തമാശ പറഞ്ഞതല്ലേ....ഞാൻ വിക്കി വിക്കി പറഞ്ഞു.
ഒത്തിരി തമാശ ഒന്നും വേണ്ട.
ഇപ്പൊ സുഖമൊണ്ടോ ചേട്ടാ....ശ്രീ പിടിച്ചപോലെ എന്റെ
💬 Comments
View all comments