Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]
ഏറ്റവും നല്ല ചെർച്ചയും . അവൾ ഉണ്ടായിരുന്നപ്പോൾ വേറെ ഒരു പെണ്ണിനെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലും എനിക്ക് ഉണ്ടായിരുന്നില്ല . അതിന് ഒരു അവസരം പോലും അവൾ തന്നിരുന്നില്ല . "
" എങ്ങനെ ആണ് അവർ മരിച്ചത് ."
"എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസം ആയിരുന്നു ,അവൾക്ക് കാൻസർ സ്ഥിരീകരിച്ച ദിവസം . എങ്ങനെ അവളോട് സംസാരിക്കണം എന്ന് പോലും അറിയാത്ത അവസ്ഥ , ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ കുറേ നേരം നോക്കിയിരുന്നു , രണ്ടു പേർക്കും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു .
പിന്നെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു . കുറെ ദിവസങ്ങൾ- മാസങ്ങൾ ,എടുത്തു ഞങ്ങൾ അതിനോട് പൊരുത്തപ്പെടാൻ . കുറേ നാളുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ അവസ്ഥയോടു ചേർന്ന് ജീവിക്കാൻ തുടങ്ങി .
റേഡിയേഷൻ , കീമോ അങ്ങനെ ഓരോ ട്രീത്മെന്റ്റ് ആരംഭിച്ചു . ചികിത്സയുടെ ഭാഗമായി ആണ് ഇവിടെ ഫ്ലാറ്റ് വാങ്ങി സെറ്റ്ൽഡ് ആയതു . കുറേ കാലം ആ അസുഖവുമായി അവൾ ജീവിച്ചു , പിന്നെ ഒരു ദിവസം എന്നെ വിട്ടു പോയി ........"
രവിയേട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി .
" വിഷമിക്കണ്ട ..... അതൊക്കെ കഴിഞ്ഞില്ലേ ......., ഒത്തിരി വർഷങ്ങൾ ആയില്ലേ ......."
"ഹമ് .... എന്തൊക്കെ ആണേലും മരണം ..... അതൊരു വല്ലാത്ത അവസ്ഥ ആണ് മോളേ , ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇനി നമ്മുടെ കൂടെ ഇല്ലാ എന്ന് പറയുന്ന അവസ്ഥ .....അനുഭവിക്കുമ്പോൾ ആണ് മനസ്സിലാക്കത്തുള്ളൂ ."
രവിയേട്ടന്റെ വിഷമം കണ്ടപ്പോൾ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി . ....
" ഇപ്പോൾ കുറേ വർഷങ്ങൾ ആയില്ലേ ....?"
" 15 വർഷങ്ങൾ കഴിഞ്ഞു , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ .... അവളുടെ മരണശേഷം വല്ലാത്ത ഒരു ഒറ്റപ്പെടൽ ആയിരുന്നു ജീവിതത്തിൽ , മകൻ ആണെങ്കിൽ ബാംഗ്ലൂരിൽ , ഒന്ന് മിണ്ടി പറയാൻ
💬 Comments
View all comments