Chapter Title : ?നവ്യാനുഭൂതി 4 ? [നവ്യ]
സാർ ..."
"നവ്യ വാ , അച്ഛനെ കാണണ്ടേ ...."
"ഹമ് ..."
ഞാൻ അയാളുടെ കൂടെ അകത്തേക്ക് രവിയെട്ടനെ കാണാൻ പോയി . അകത്തു tv കണ്ടു കൊണ്ടിരിക്കുക ആയിരുന്നു അദ്ദേഹം .
" ഹായ് .... നവ്യ ......., എന്തൊക്കെ ഉണ്ട് വിശേഷം"
അത് ചോദിക്കുമ്പോളും അദ്ദേഹത്തിന്റെ മുഖത്തു നിഷലിക്കുന്ന വിഷമം എനിക്ക് കാണാമായിരുന്നു.
" സുഖം തന്നെ സാർ ..."
" ഇവൻ കാര്യങ്ങൾ എല്ലാം പറഞ്ഞില്ലേ , കുറച്ചു ദിവസത്തെ കാര്യം ഉള്ളു , അത് കഴിഞ്ഞാൽ നവ്യ ഇങ്ങു വന്നേക്കണം കേട്ടോ ..."
"ഹമ് ..."
എനിക്ക് വല്ലാത്ത നിരാശ തോന്നി , രവിയേട്ടന്റെ കൂടെ ഇരിക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സന്തോഷം , അതിനി കുറച്ചു കാലത്തേക്ക് എനിക്ക് നഷ്ടമാകാൻ പോകുന്നു .
അപ്പോഴേക്കും രവിയേട്ടന്റെ മകന് ഒരു കോൾ വന്നു , അയാൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോയി .
"നവ്യ .... ഇനി ഉള്ള ദിവസങ്ങൾ എനിക്ക് നിന്നെ മിസ്സ് ചെയ്യും , നീ പോയാലും എന്നെ ഓർക്കുമോ ? നിന്റെ ഫോൺ നമ്പർ എനിക്ക് തരുമോ ?"
ഞാൻ എന്റെ നമ്പർ രവിയേട്ടന് കൊടുത്തു .
" രവിയേട്ട .....ലോൺ ഓക്കേ ആയി , ഇന്ന് മാനേജരെ കണ്ടിരുന്നു , ഒരാഴ്ചക്കുള്ളിൽ എല്ലാം ഓക്കേ ആകും , താങ്ക്സ് ... ഇച്ചായൻ രവിയേട്ടനോട് പ്രത്യേക നന്ദി പറയണം എന്ന് പറഞ്ഞിട്ടുണ്ട് "
" ആണോ , congrats .... ചെലവ് ചെയ്യണം കേട്ടോ "
💬 Comments
View all comments