Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
കൊടുത്ത അഡ്രസ്സിൽ അവൾ ചെന്നു , ഒരു വലിയ ഫ്ലാറ്റ് ആയിരുന്നു , താഴെ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോൾ അയാൾ മുകളിൽ വിളിച്ചു ചോദിച്ചു , മുകളിലേക്ക് ചെല്ലാൻ പറഞ്ഞതനുസരിച്ചു അവൾ ലിഫ്റ്റിൽ കയറി , ഒൻമ്പതാമത്തെ നിലയിൽ ആയിരുന്നു ,
ഡോർ ബെൽ അടിച്ചു , കുറച്ചു കഴിഞ്ഞപ്പോൾ ഒരു 30-35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ വന്നു വാതിൽ തുറന്നു .
" ഹായ് .. നവ്യ അല്ലെ , "
" അതേ , "
" വരൂ , വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ "
"ഇല്ല ..."
" good , ആഹ് .... ഞാൻ വിജയ് വർമ്മ , ഞാൻ ബാംഗ്ലൂർ ആണ് വർക്ക് ചെയ്യുന്നത് , വീക്കെൻഡിൽ മാത്രമേ ഞാൻ ഇവിടെ വരതുള്ളു , so ...എന്റെ അച്ഛനു ആണ് നിങ്ങടെ സഹായം വേണ്ടത് , അച്ഛൻ ഒരു ആക്സിഡന്റ് പറ്റി റെസ്റ്റിൽ ആണ് . എല്ലാം ഞാൻ പറഞ്ഞു തരാം . But എനിക്ക് ആദ്യം ഒരു കാര്യം പറയനുണ്ട് , അത് ഓക്കേ ആണെങ്കിൽ മതിലോ ..."
" എന്താണ് "
" നിങ്ങൾ ജോലിക്ക് വന്നു തുടങ്ങിയാൽ മിനിമം 1-2 മാസം എങ്കിലും ഉറപ്പായും വരണം , ഇടക്ക് വച്ച് ഇട്ടേച്ചു പോകാൻ പാടില്ല , ഞാൻ പറഞ്ഞല്ലോ ഞാൻ വീക്കെൻഡിൽ മാത്രമേ വരൂ , so ഉത്തരവാദിത്വമുള്ള ആളായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് ."
"ഓക്കേ ആണ് ,
💬 Comments
View all comments