Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
എറിഞ്ഞ് കഴിഞ്ഞിരുന്നു തോമസ് അങ്കിൾ.
ഒന്ന് ശ്വാസം എടുക്കാൻ ഉള്ള സമയം പോലും കിട്ടിയില്ല അക്ബറിന് അതിന് മുമ്പ് തോമസ് അങ്കിൾ അവന്റെ നെഞ്ചില് ഒരു മുട്ടുകാൽ കുത്തി ഇരുന്നിട്ട് അവന്റെ കൊങ്ങക്ക് കുത്തി പിടിച്ചു കൊണ്ട് ആക്രോശിച്ചു "നിനക്ക് ഞങ്ങളുടെ പെണ്ണിന്റെ അടുത്ത് ഇങ്ങനെ ഒക്കെ പറയാൻ മാത്രം ദൈര്യം ഉണ്ടോടാ?"
അക്ബർ മിണ്ടാൻ ആവാതെ അങ്കിളിന്റെ കാൽ കീഴില് നിന്ന് രക്ഷപെടാൻ നോക്കി കൊണ്ടിരുന്നു. നവ്യ ഇതെല്ലാം കണ്ട് പേടിച്ച് നില്ക്കുകയാണ്.
നവ്യ:"അങ്കിൾ വേണ്ട.. വിട്ടേരെ അയാളെ".
തോമസ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് "പറയടീ, എന്താ ഇവൻ നിന്നെ ചെയ്തത്?".
നവ്യ:"ഒന്നും ചെയ്തില്ല അങ്കിൾ. പ്ലീസ് അയാളെ വിട്. എന്തെങ്കിലും പറ്റും അയാള്ക്ക്".
തോമസ്:"പിന്നെ ഇയാൾ നിന്നോട് എന്താ അനാവശ്യം പറയുന്നത് ഞാൻ കേട്ടല്ലോ".
നവ്യ:"അതൊന്നും ഇല്ല അങ്കിൾ, അയാൾ എന്തോ തെറ്റ്ധരിച്ച് പറഞ്ഞതാ. പ്രശ്നം ഒന്നുമില്ല. വിട്, അയാള്ക്ക് ദേ ശ്വാസം മുട്ടുന്നു".
തോമസ് അങ്കിൾ അക്ബറിന്റെ നെഞ്ചിലെ ഭാരം അല്പം കുറച്ചിട്ട് "നീ എന്നാൽ റെസ്റ്റോറന്റിലേക്ക് പൊയ്ക്കോ. അവിടെ ഡിന്നർ റെഡി ആണ്. അത് പറയാനാണ് ഞാൻ വന്നത്".
നവ്യ:"വാ അങ്കിൾ നമുക്ക് ഒരുമിച്ച് പോകാം. അയാളെ വിട്".
തോമസ്:"നിന്നോട് ചെല്ലാനല്ലെ പറഞ്ഞത്. ഞാൻ ഇവന്റെ തെറ്റിധാരണ ഒന്ന് മാറ്റി കൊടുത്തിട്ട് വരാം".
നവ്യ:"വേണ്ട അങ്കിൾ. ഒന്നും വേണ്ട. വാ നമുക്ക് പോകാം".
തോമസ്:"നീ പറയുന്നത് കേക്ക്. ഞാൻ ഇവനെ ഒന്നും ചെയ്യില്ല. നീ ചെല്ല്".
നവ്യ അല്പം മടിച്ചു മടിച്ച് നിന്നിട്ട് പിന്നെ റെസ്റ്റോറന്റിലേക്ക് നടന്നു. നവ്യ
💬 Comments
View all comments