0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

വീണ്ടും വീണ്ടും ചതിക്കപ്പെടാൻ ആണ് പോകുന്നത്".

രോഹിണി കാര്യം മനസ്സിലാകാതെ തോമസിനെ നോക്കി.

തോമസ്:"എടി, ഇപ്പോഴും അയാൾ വാക്കാല് പറഞ്ഞു എന്നല്ലേ ഉള്ളു അയാൾ ഇനി നിന്നെ ഉപദ്രവിക്കില്ല എന്ന്? അല്ലാതെ ആ ഗസ്റ്റ് തന്ന പരാതി നിനക്ക് തന്നില്ലല്ലോ?

നീ ഒപ്പിട്ട് കൊടുത്ത ആ മുദ്രപത്രം തിരിച്ച് തന്നിട്ടില്ലല്ലോ? പിന്നെ നിനക്ക് എന്ത് ഉറപ്പാണ് ഉള്ളത് അയാൾ പറഞ്ഞ വാക്ക് പാലിക്കും എന്ന്?"

തോമസിന്റെ വാക്കുകൾ അവള്ക്ക് ഒരു പ്രഹരം പോലെയാണ് തോന്നിയത്. അവളുടെ കണ്ണുകൾ നനഞ്ഞു.. തോമസ് അവളുടെ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു "മോളെ നീ കാണാത്ത ഒരു ലോകം ആണ് നിന്റെ ഇടുക്കിയുടെ പുറത്ത്.

ഇവിടെ ആരെയും കണ്ണും പൂട്ടി വിശ്വസിക്കരുത്. വിശ്വസിച്ചാൽ വിലപിടിച്ചത് പലതും നഷ്ടപ്പെടും".

രോഹിണിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന് തുടങ്ങി.

തോമസ്:"ഞാൻ ഒരു കാര്യം കൂടെ പറയാം, എന്റെ കുറേ വർഷത്തെ പോലീസ് അനുഭവത്തില് നിന്ന് പറയുകയാ. അന്നത്തെ ആ ഗസ്റ്റ്. അത് ആ ചെറ്റയുടെ സുഹ്രുത്ത് ആണ്.

അവന് നിനക്ക് വേണ്ടി വിരിച്ച കെണിയില് നീ പോയി പെട്ട് പോയതാണ്. അല്ലാതെ അവിടെ ഒരു ഡയമണ്ട് നെക്ക്ലേസും ഉണ്ടായിരുന്നില്ല, ഒരു പറിയും ഉണ്ടായിരുന്നില്ല.

ആ തെണ്ടി നിനക്ക് ഒരു കാലി ബോക്സ് തന്നു നീ അത് കൊണ്ട് പോയി ഉള്ളില് വെച്ചു. പിന്നെ അവന്മാര് രണ്ട് പേരും കൂടെ നിന്റെ മുമ്പിൽ ഒരു നാടകം അങ്ങ് കളിച്ചു.

അല്ലാതെ നീ ആ ബോക്സിന്റെ ഉള്ളില് ഉള്ള നെക്ക്ലേസ് കണ്ടിട്ടില്ലല്ലോ?"

രോഹിണി കരച്ചിലിന്റെ ഇടയില് പറഞ്ഞു "ഒരിക്കലും ഞങ്ങളെ

💬 Comments

View all comments