Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
തന്നെ നമുക്ക് തുടങ്ങിയേക്കാം".
ആ സമയം ഉള്ളില്‍ രോഹിണി ശ്രുതിയോട് പറയുകയായിരുന്നു "ദേ ഈ രണ്ട് സൂപ്പും ആ കാലൻമാർക്ക് തന്നെ കൊടുക്കണം? മറ്റേത് ചേച്ചിക്കും രാഹുല്‍ സാറിനും. മാറി പോകല്ലേ. പ്രശ്നം ആകും".
ശ്രുതി:"എന്താണ് സംഭവം?"
രോഹിണി:"ഒന്നുമില്ലടോ. ചുമ്മാ ഒരു രസം. കാര്യം ഒക്കെ ഞാൻ പിന്നെ പറയാം".
പത്ത് മിനിറ്റോളം കഴിഞ്ഞപ്പോൾ മേശയിൽ തല വെച്ച് തോമസും മാത്യുവും മയങ്ങി കിടക്കുകയായിരുന്നു. നവ്യ ഫോൺ എടുത്ത് റോഷനെ വിളിച്ചു "റോഷന്, വീൽചെയറും ആയിട്ട് വരാമോ? സമയമായി".
അഞ്ച് മിനിറ്റ് കഴിഞ്ഞ് രണ്ട് വീൽചെയറും ആയിട്ട് റോഷനും, രാഘവനും കൂടെ ടോണിയും വന്നു.
നവ്യ:"ടോണി? ഈ പയ്യൻ എന്താ നിങ്ങളുടെ കൂടെ?"
റോഷന്:"ഈ 78 വയസ്സായ രാഘവന് ചേട്ടൻ വിചാരിച്ചാൽ ഒറ്റക്ക് ഇത് തള്ളി അങ്ങ് എത്തില്ല. അത് കൊണ്ട് ഒരു സഹായത്തിന് വിളിച്ചതാ. ഇവൻ ഒരു പാവമാ. ഒരു പ്രശ്നവും ഇല്ല. മാഡം എപ്പോ പോണം എന്ന് പറഞ്ഞാലും ഇവന് പൊയ്ക്കോളും".
നവ്യ:"എങ്കിൽ ശരി വേഗം ആവട്ടെ".
💥💥💥💥💥💥💥💥💥💥💥💥💥💥💥
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞിട്ട് ആണ് മെല്ലെ തോമസും മാത്യുവും കണ്ണ് തുറക്കുന്നത്. കുറച്ച് സമയം എടുത്തു ഒന്ന് പരിസരം മനസ്സിലാക്കാൻ. താഴേക്ക് നോക്കിയ അവർ ഞെട്ടി പോയി അവർ രണ്ട് പേരും പൂർണ്ണ നഗ്നരായിരുന്നു. എഴുന്നേല്ക്കാൻ അവർ ശ്രമിച്ചപ്പോൾ അവർ വീണ്ടും ഞെട്ടി അവരുടെ കൈകളും കാലുകളും എല്ലാം കസേരയില്‍ കെട്ടി ഇട്ടിരിക്കുന്നു.
അവർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. അപ്പോഴാണ് മുമ്പില്‍ എന്തോ ഒരു അനക്കം പോലെ ശ്രദ്ധിച്ച് അവർ തല
💬 Comments
View all comments