0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ആകും. രാഹുല്‍ പറഞ്ഞത് സെക്കൻഡ് ഡോസ് ആയത് കൊണ്ട്‌ ചിലപ്പോൾ ആറ് മണിക്കൂര്‍ വരെ നീണ്ടു പോകാം എന്നാണ്‌. അതൊന്നും നീ നോക്കേണ്ട. പക്ഷേ അയാൾ എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഓഫീസില്‍ നിന്ന് നിന്റെ എല്ലാ ഡൊക്യുമെന്റുകളും നീ എടുത്തോണം".

രോഹിണി:"പക്ഷെ ഇനി മുമ്പോട്ട് എന്തെന്ന് എനിക്ക് അറിയില്ല ചേച്ചി. ഇനി എന്തായാലും ആ സാറുമാരുടെ കൂടെയും എനിക്ക് ജോലി ചെയ്യേണ്ട"

നവ്യ:"അത് അല്ലേലും, ഞങ്ങളുടെ പ്ലാൻ കഴിഞ്ഞാൽ നിനക്ക് ആ ജോലി കിട്ടാൻ സാധ്യത ഇല്ല. നീ അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട. നീ ഇവിടുന്നു നേരെ ഞങ്ങളുടെ വീട്ടിലേക്ക് പോരെ. നിനക്ക് ഉള്ള ജോലിയും താമസവും എല്ലാം ഞങ്ങൾ ശരിയാക്കി തരാം. ഒരു പേടിയും വേണ്ട".

രോഹിണി നിറകണ്ണുകളും ആയി വീണ്ടും നവ്യയെ കെട്ടി പിടിച്ചു.

നവ്യ:"നാളെ രാവിലെ വേണമെങ്കിൽ നീ ഞങ്ങളുടെ കൂടെ വന്നോ".

രോഹിണി:"അത് വേണ്ട ചേച്ചി. ഇറങ്ങി വരുന്നതിന് മുമ്പ് എനിക്ക് ആ തെണ്ടിയോട് രണ്ട് ഡയലോഗ് പറഞ്ഞിട്ട് സിനിമാ സ്റ്റൈലില്‍ വേണം എനിക്ക് ഇറങ്ങി പോകാൻ". രണ്ട് പേരും ചിരിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഡിന്നറിനു വേണ്ടി നാല് പേരും ഇരിക്കുകയായിരുന്നു.

തോമസ്:"ഇന്നത്തെ ദിവസം മുഴുവന്‍ നവ്യകുട്ടിയെ ഞങ്ങൾക്ക് തീരെ കിട്ടിയിട്ട് ഇല്ല".

നവ്യ പുഞ്ചിരിച്ചു കൊണ്ട്‌ "അതിനെന്താ അങ്കിൾ ഈ രാത്രി അങ്ങ് കിടക്കുകയല്ലേ. വിശദമായി തന്നെ ഈ നവ്യകുട്ടി ആരാണ് എന്ന് കാണിച്ച് തരാം. നിങ്ങള്‍ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി".

തോമസ്:"നീ കുറെ നേരമായിട്ട് ഇത് പറഞ്ഞ്‌ കൊതിപ്പിക്കുകയാണ്. എന്താണ്‌ നിന്റെ ഈ surprise?".

നവ്യ:"അത്താഴം കഴിഞ്ഞിട്ട് ഉടൻ

💬 Comments

View all comments