0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ഒന്നും പോകുന്നില്ല എങ്കിലും പറയാം ഒന്നിന്റെ പേര് ഫീനാസ്റ്റെറേയാഡ് എന്നും മറ്റേതിന്റെ പേര്‌ ഡ്യൂട്ടാസ്റ്റെറേയാഡ് എന്നും ആണ്‌. രണ്ടും നല്ല അടിപൊളി മരുന്നുകള്‍ ആണ്‌. അതിന്റെ ഫലം എന്താണ്‌ എന്ന് വെച്ചാൽ നിങ്ങളുടെ രണ്ട് കോലക്കകൾ കൊണ്ടും നല്ല വൃത്തത്തിൽ ആസ്വദിച്ച് മുള്ളാം എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല".

തോമസും മാത്യുവും ഒരുമിച്ച് എന്തെല്ലാമോ ആക്രോശിച്ചു കൊണ്ട് അലറി.

രാഹുല്‍:"ഹാ. നിങ്ങൾ ഇങ്ങനെ ഒരുമിച്ച് കിടന്ന് കൂവിയാല്‍ എങ്ങനെയാ. ഒറ്റക്ക് ഒറ്റക്ക് ഞങ്ങളെ ഭീഷണിപെടുത്ത് എന്നാലല്ലേ ഞങ്ങൾക്ക് പേടിക്കാന്‍ പറ്റു?"

തോമസ്:"എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ നിങ്ങളെ ഞാൻ വെറുതേ വിടില്ലെടാ".

രാഹുല്‍ പുഞ്ചിരിച്ചു കൊണ്ട്‌ നവ്യയെ ചേര്‍ത്തു പിടിച്ചു "എന്റെ പെണ്ണാ ഇത്. ഇവളെ ഉപദ്രവിച്ച നിന്റെ എല്ലാം കൊക്കിന് ഇനി ജീവൻ വേണ്ടെന്ന് ഞാൻ ഇവളോട് പറഞ്ഞതാ. പിന്നെ ഇവള് ഒറ്റ ഒരുത്തി പറഞ്ഞത് കൊണ്ട്‌ ഞാൻ ഇത്രയും ആയി കുറച്ചത് നിങ്ങളുടെ ശിക്ഷ".

തോമസും മാത്യുവും ഭയത്തോടെ അവരെ നോക്കി.

രാഹുല്‍:"ഞാൻ ബാക്കി കൂടെ പറയട്ടെ. ഈ മരുന്ന് പെർമെനന്റ് ആയിട്ട് ഉള്ള അവസ്ഥ ആണ്‌ ഉണ്ടാക്കുന്നത്‌. ഞാൻ കുത്തി വെച്ച മരുന്നിന്റെ കൃത്യം combination അറിയാതെ നിങ്ങൾ ഏത് ഡോക്ടറുടെ അടുത്ത് പോയിട്ടും കാര്യമില്ല. അവര്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവർ ആരും ഇങ്ങനെ ഒരു പ്രക്രിയ കേട്ടിട്ട് പോലും ഉണ്ടാകില്ല. അത് കൊണ്ട്‌ തന്നെ പൊലീസിന്റെ അടുത്ത് പോയിട്ടും കാര്യമില്ല ഒരു തെളിവും കിട്ടില്ല. അല്ലെങ്കിൽ പിന്നെ നിങ്ങള് ഒരാഴ്ച്ചയ്ക്കുള്ളിൽ ചത്തിട്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ പോകണം. എങ്കിൽ

💬 Comments

View all comments