Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
ഇങ്ങനെ ചെയ്തത് എന്ന്? എനിക്ക് അറിയണം ആരാണ് അവരുടെ കൂടെ ഉള്ളത് എന്ന്".
രാഹുല്‍:"അപ്പോ എന്താ ചെയ്യാ?"
നവ്യ:"ഞാൻ അവരുടെ മുറിയിലേക്ക് പോകുവാ. ഞാൻ അവരോട് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറും. അവരായിട്ട് പറയുമോ എന്ന് എനിക്ക് അറിയണം. ഒരു പക്ഷേ അവര്‍ക്ക് ഒരു അബദ്ധം പറ്റിയത് ആണെങ്കിലോ. നമ്മളെ ഒരുപാട് സഹായിച്ചിട്ടുള്ളതല്ലേ, അവർക്ക് എന്താ പറയാൻ ഉള്ളത് എന്ന് എനിക്ക് അറിയണം".
രാഹുല്‍:"നീ പറഞ്ഞത് ശരിയാ. ഞാനും വരാം. നമുക്ക് പോയി ചോദിക്കാം".
നവ്യ:"വേണ്ട കുട്ടൂസെ. ഇത് ഞാൻ തനിയേ ചെയ്യും. ഞാൻ വന്നിട്ട് എല്ലാം പറയാം".
നവ്യ എഴുന്നേറ്റ് അങ്കിൾമാർ മേടിച്ച് കൊടുത്ത ഒരു ഉടുപ്പും ഇട്ട് പുറത്തേക്ക് നടന്നു.
അങ്കിൾമാരുടെ മുറിയില്‍ മെല്ലെ മുട്ടി തുറന്ന് നോക്കിയപ്പോൾ ഉള്ളില്‍ ആരും ഉണ്ടായിരുന്നില്ല. അവർ അപ്പോൾ ഇപ്പോഴും ആ മുറിയില്‍ ആയിരിക്കും എന്ന് അവള്‍ക്ക് മനസ്സിലായി. അവൾ പുറത്തേക്ക് ഇറങ്ങി നടന്നു.

തലേ രാത്രി അങ്കിൾമാരെ കണ്ട മുറിയുടെ പുറത്ത് അവൾ രണ്ട് നിമിഷം ശങ്കിച്ചു നിന്നു. എന്നിട്ട് മെല്ലെ മുട്ടി.
രണ്ട് മൂന്ന് തവണ മുട്ടിയതിന് ശേഷം ആണ് ആ കതക് തുറന്നത്. ഉള്ളില്‍ തോമസ് അങ്കിൾ ഒരു ബെഡ്ഷീറ്റ് മാത്രം ചുറ്റി ആണ് വന്ന് കതക് തുറന്നത്.
തോമസ് നവ്യയെ കണ്ട് ഒന്ന് ഞെട്ടി എങ്കിലും പെട്ടെന്ന് തന്നെ പുഞ്ചിരിച്ചു കൊണ്ട് "അല്ല നവ്യകുട്ടി എന്താ രാവിലെ തന്നെ ഇവിടെ?"
തോമസ് അങ്കിളിന്റെ നിസ്സാരമായ ഭാവത്തോടെ ഉള്ള ചോദ്യം കേട്ട് നവ്യ അല്പം ഒന്ന് പതറി.
നവ്യ:"അത്... ഞാൻ.. ഞാൻ നിങ്ങളെ
💬 Comments
View all comments