0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ചെറിയ ചൂട് ഉണ്ടായിരുന്നു എങ്കിലും കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റ്‌ നവ്യയെ നല്ല സുഖമുള്ള മയക്കത്തിലേക്ക് നയിച്ചു..

പല വർണങ്ങള്‍ നിറഞ്ഞ മയക്കത്തിനിടെ പെട്ടെന്ന് നവ്യക്ക് താൻ തനിച്ചല്ല എന്നൊരു തോന്നല്‍ അവളുടെ മയക്കത്തെ അലട്ടി.

നവ്യ മെല്ലെ കണ്ണ് തുറന്നപ്പോൾ തന്റെ അടുത്ത് ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് ഇരുന്നു.

നവ്യ:"ആരാ.. നിങ്ങൾ എന്തിനാ എന്റെ അടുത്ത് ഇങ്ങനെ നില്‍ക്കുന്നത്?"

നവ്യയുടെ കണ്ണുകൾ അപ്പോഴാണ് അയാളെ മുഴുവനായി ഒന്ന് കാണുന്നത്. അയാളെ കണ്ടാൽ ഒരു പത്ത് എണ്‍പത് വയസ്സ് പറയും. അയാള്‍ ഒരു സെക്യൂരിറ്റി യൂണിഫോം ആണ്‌ ഇട്ടിരുന്നത്. റിസോർട്ടിന്റെ ഉള്ളിലേക്കും പുറത്തേക്കും വരുമ്പോഴും പോകുമ്പോഴും നരച്ച മുടികൾ ഉള്ള അയാളെ കണ്ടതായി ചെറിയ ഒരു ഓര്‍മ്മ ഉണ്ട്.

അയാള്‍ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു "സോറി മാഡം. മാസത്തിനെ പേടിപെടുത്താൻ വേണ്ടിയല്ല. ഞാൻ ഒരു റൗണ്ട്സിന് വേണ്ടി ഇറങ്ങിയതാണ്. അപ്പോഴാണ് ഇവിടെ ആരോ കിടക്കുന്നത് കണ്ടത്. അപ്പോൾ ആരാണെന്ന് നോക്കാൻ വേണ്ടി വന്നതാണ്".

പക്ഷെ അയാൾ പറഞ്ഞതൊന്നും നവ്യ കേട്ടില്ല. നവ്യ അയാളുടെ വായിലേക്ക് സൂക്ഷിച്ച്‌ നോക്കുകയായിരുന്നു. മുറുക്കാൻ ചവച്ച് ചുമന്ന ആ വായ കണ്ടപ്പോൾ രണ്ട് രാത്രി മുമ്പ് നടന്ന സംഭവം അവളുടെ മനസ്സിലേക്ക് കടന്ന് വന്നു. താൻ കിടന്ന് ഉറങ്ങിയ സമയത്ത്‌ മുറുക്കാന്‍റെ മണമുള്ള ആരോ അടുത്ത് വന്നതും തന്റെ ശരീരത്തിലൂടെ എല്ലാം കടന്ന് പൊടിച്ചതും.

നവ്യയുടെ ഉള്ളില്‍ ദേഷ്യം നിറഞ്ഞ്‌ വരാൻ തുടങ്ങി. ഈ കിളവൻ ആണോ അന്ന് എന്നെ കയറി പിടിച്ചത്..

നവ്യ:"തന്റെ പേരെന്താ?"

💬 Comments

View all comments