0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

നവ്യയുടെ കൈ ശക്തിയിൽ പതിഞ്ഞു. എന്താണ്‌ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും കഴിയാതെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നിയ അക്ബർ നിലത്തേക്ക് ഇരുന്ന് പോയി. അപ്പോഴേക്കും നവ്യയുടെ heels ഇട്ട കാല് ഉയരുന്നത് മിന്നായം പോലെ കാണാനേ അക്ബറിന് കഴിഞ്ഞുള്ളു പിന്നെ ആ ഹീല്സ് ഇട്ട കാല് തന്റെ ഉണ്ടകളിൽ വന്ന് പതിക്കുന്ന തീവ്രമായ വേദന ആണ്‌ അക്ബറിന് തോന്നിയത്‌. പിന്നെയും മൂന്നോ നാലോ തവണ നവ്യയുടെ ഹീല്സ് ഇട്ട കാല് സർവ്വ ശക്തിയില്‍ അക്ബറിന്റെ സ്വകാര്യഭാഗങ്ങളിൽ വന്ന് പതിച്ച് കൊണ്ടിരുന്നു.

അക്ബറിന്റെ അലര്‍ച്ചയും നിലവിളികളും ആ മുറിയും കടന്ന് പുറത്തേക്ക്‌ പരന്നു.

അക്ബർ:"അയ്യോ... ആ.... ആ.... ആ... രക്ഷിക്കണേ...."

നവ്യ വീണ്ടും വീണ്ടും അയാളെ ചവിട്ടി കൊണ്ട്‌ "നിനക്ക് പെണ്ണെന്ന് പറഞ്ഞാൽ നിന്റെ ഓക്കെ കാമ കൂത്തും, വെറിയും തീർക്കാൻ ഉള്ള മാംസപിണ്ഡങ്ങളാണെന്ന് വിചാരിച്ചോടാ ചെറ്റേ".

അക്ബർ പേടിച്ച് അവളിൽ നിന്നും ഇഴഞ്ഞ് ദൂരേക്ക് നിരങ്ങി രക്ഷപ്പെടാന്‍ നോക്കി. പക്ഷെ ഉള്ളിലെ കലി മുഴുവന്‍ അടങ്ങി കഴിഞ്ഞിട്ട് ആണ്‌ നവ്യ തൊഴി നിറുത്തിയത്.

ചവിട്ടും തൊഴിയും നിന്നപ്പോള്‍ ആണ്‌ അക്ബറിന് ഒന്ന് ശ്വാസം എടുക്കാൻ പറ്റിയത്. അവന്റെ ഉള്ളിലെ ഭയം മാറി ദേഷ്യവും പകയും നിറഞ്ഞു. അവന്‍ തല ഉയർത്തി നോക്കിയപ്പോൾ നവ്യ കൈയിൽ ഉണ്ടായിരുന്ന കവറിൽ എന്തോ തെരയുകയായിരുന്നു.

അക്ബർ വേദന കടിച്ചു പിടിച്ച് പകയോടെ പതുക്കെ എഴുന്നേറ്റു. അവൾ താഴേക്ക് നോക്കി നിന്ന സമയത്ത്‌ അക്ബർ അവളുടെ നേരെ പാഞ്ഞ് അടുത്തു. എന്നാൽ അക്ബർ തൊട്ട് അടുത്തെത്തിയതും നവ്യ പെട്ടെന്ന് നിവര്‍ന്ന്

💬 Comments

View all comments