0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

കൈയ്യില്‍ കരുതിയിരുന്ന ഒരു പേപ്പർ സ്പ്രേ എടുത്ത് അവൾ അയാളുടെ കണ്ണിലേക്ക് അടിച്ചു. അക്ബർ വീണ്ടും കാറി കൊണ്ട്‌ പുറകോട്ട് ഓടി..

കണ്ണിലെ നീറ്റലും അടിവയറ്റിലെ വേദനയും എല്ലാം കൂടെ അക്ബറിന് താങ്ങാന്‍ കഴിഞ്ഞില്ല. അയാൾ ബാത്രൂമിലേക്ക് തപ്പി തടഞ്ഞ് ഓടി. പുറകേ ഒരു പുഞ്ചിരിയോടെ നവ്യയും നടന്നു. അക്ബർ വാഷ് ബേസിനിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി കൊണ്ട്‌ അലറി "നീ തീര്‍ന്നെടീ കഴിവേറി മോളെ? നിന്റെ അവസാനം എന്റെ കൈ കൊണ്ടാടി".

നവ്യ:"അതെന്താ ഇക്ക? ഇക്ക വിളിച്ചിട്ടല്ലേ ഞാൻ വന്നത്. എന്നിട്ട് എന്നോട് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്?"

എന്നിട്ട്‌ നവ്യ കൈയിൽ ഉള്ള ചെറിയ ഒരു ബോട്ടിലിൽ നിന്ന് കണ്ണുകൾ അടച്ച് നിന്ന് മുഖം കഴുകുന്ന അക്ബറിന്റെ കൈകളിലേക്ക് രണ്ട് തുള്ളി ഒഴിച്ചു. നവ്യ ഒഴിച്ച മരുന്ന് കലര്‍ന്ന വെള്ളം ഉപയോഗിച്ച് അക്ബർ മുഖം കഴുകി.

നവ്യ:"എങ്കിൽ ശരി ഇക്ക. എന്റെ അവസാനം കാത്ത് ഞാൻ വെളിയില്‍ ഇരിക്കാം. വേഗം വന്ന് എന്നെ തീർത്ത് തരണേ".

നവ്യ ബാത്രൂമിൽ നിന്ന് വെളിയില്‍ ഇറങ്ങി നേരെ ചെന്ന് വാതിൽ തുറന്നു. വെളിയില്‍ വിളറി വെളുത്ത മുഖവുമായി രോഹിണി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

നവ്യ:"വാ രോഹിണി. എല്ലാം പ്ലാൻ അനുസരിച്ച് തന്നെ നടന്നു. ഇനി നീ ധൈര്യമായിട്ട് വന്നോ".

നവ്യയും രോഹിണിയും ഉള്ളില്‍ ചെന്നപ്പോൾ അക്ബർ ബോധം ഇല്ലാതെ തറയില്‍ കിടക്കുകയായിരുന്നു. രണ്ട് പേരും കൂടെ അക്ബറിനെ വലിച്ച് കൊണ്ട്‌ മുറിയിലേക്ക് കൊണ്ട്‌ വന്നു എന്നിട്ട് അക്ബറിനെ ഉയർത്തി മേശയിൽ കുനിച്ച് കിടത്തിയിട്ട് കൈകളും കാലുകളും

💬 Comments

View all comments