0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

വരും, നമുക്ക് നോക്കാം."

ആ പയ്യൻ തന്റെ ഭാര്യയുടെ ശരീരം ഇത്ര പെട്ടെന്ന് അളന്നു നോക്കിയത് കണ്ട് രാഹുൽ ഞെട്ടി പോയി. നവ്യയും ഞെട്ടി നില്‍ക്കുകയാണ്.

അവന്‍ ഒരു മറുപടിക്ക് കാത്ത് നില്‍ക്കാതെ കുനിഞ്ഞ് ചില വസ്ത്രങ്ങൾ പുറത്തേക്ക്‌ എടുക്കാന്‍ തുടങ്ങി.

രാഹുൽ നവ്യയുടെ ചെവിയില്‍ പറഞ്ഞു "കണ്ടില്ലേ അവന്‍ എത്ര കൃത്യമായി ആണ്‌ എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നത്."

അവളും അതിശയിച്ചു നില്‍ക്കുകയാണ്, അവന്‍ പറഞ്ഞ അളവുകള്‍ എല്ലാം കിറുക്രത്യമായിരുന്നു. അവൾക്കും അവനോട് ഒരു മതിപ്പ് എല്ലാം തോന്നി.

മുരുകന്‍:"മാഡം, ഏതെങ്കിലും material prefer ചെയ്യുന്നുണ്ടോ?"
നവ്യ:"അങ്ങനെ ഒന്നും എനിക്കറിയില്ല."

മുരുകന്‍:"മാഡം ഈ തുണി ഒന്ന് നോക്കിയേ."

നവ്യ മുരുകന്റെ അടുത്തേക്ക് നീങ്ങി അവന്‍ കാണിച്ച തുണിയില്‍ തൊട്ട് നോക്കി.
നവ്യ:"ഇത് നല്ലത് ആണെന്ന് തോനുന്നു."

മുരുകന്‍:"അത് കൊണ്ട്‌ തന്നെയാണ് മാഡം, എന്നെ പോലെ ഒരു നല്ല salesmanന്റെ ആവശ്യകത. ഈ തുണി കണ്ടാൽ നല്ലത് പോലെ തോന്നും. പക്ഷേ ഇത് ഒരു അലക്ക് കഴിയുമ്പോൾ തന്നെ ഒരുപാട്‌ പരുക്കന്‍ ആയി മാറും."

മുരുകന്‍ കൈ നീട്ടി അവളുടെ കൈയ്യിലൂടെ മൃദുവായി ഒന്ന് തലോടി, അവൾ ഞെട്ടി പോയി.
മുരുകന്‍:"കണ്ടില്ലേ മേഡത്തിന്റെ തൊലി വളരെ സോഫ്റ്റ് ആണ്‌. ഇത്‌ പോലെയുള്ള തുണി എല്ലാം ഉപയോഗിച്ചാല്‍ തൊലിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാകും."

നവ്യ ഞെട്ടൽ മാറാതെ ഒന്ന് മൂളുക മാത്രം ചെയ്തു.

അവളുടെ ഞെട്ടൽ കണ്ട് ചെറിയ പുഞ്ചിരിയോടെ
മുരുകന്‍:"മേഡത്തിനെ പോലെ babyskin ഉള്ളവര്‍ക്ക് ഇത് പോലെ ഉള്ള തുണിയാവും ചേരുക"

അവന്‍ മറ്റൊരു തുണി എടുത്ത് കാണിച്ചു.

💬 Comments

View all comments