0%

Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]

പെട്ടെന്ന് ഉള്ള വീഴ്ചയില്‍ രാഹുൽ ആകെ ഞെട്ടി വിറച്ച് പോയിരുന്നു. പക്ഷേ അപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്. അവന്‍ പതുക്കെ കണ്ണുകൾ തുറന്ന് തല ഉയർത്തി നോക്കി. നിലത്ത് അനക്കം ഇല്ലാതെ കിടക്കുന്ന നവ്യയെ കണ്ടപ്പോൾ ആണ്‌, താൻ എന്താണ്‌ ചെയ്തത് എന്ന് രാഹുലിന് ബോധം വരുന്നത്. അവന്‍ ഓടി അവളുടെ അടുത്ത് ചെന്ന് അവളെ തട്ടി വിളിച്ചു. പക്ഷെ അവൾ അനക്കമില്ലാതെ കിടന്നു. അവന്‍ പെട്ടെന്ന് തന്നെ അവളുടെ പള്‍സ് പരിശോധിച്ചു. അവള്‍ക്ക് പള്‍സ് ഉണ്ടായിരുന്നു. അപ്പോഴേക്കും ഒരു ഗ്ലാസിൽ വെള്ളവും ആയി തോമസ് ഓടി വന്നു. നവ്യയുടെ അടുത്ത് ഇരിക്കുന്ന രാഹുലിനെ കണ്ട് അങ്കിളിന് ദേഷ്യം വന്നു. "അങ്ങോട്ട് മാറടാ നായെ" എന്ന് അലറി കൊണ്ട്‌ അങ്കിൾ രാഹുലിനെ തള്ളി മാറ്റി.

അങ്കിൾ വേഗം തന്നെ കുറച്ച് വെള്ളം കൈയിലെടുത്ത് നവ്യയുടെ മുഖത്തേക്ക് തളിച്ചു. അവൾ ചെറുതായി ഒന്ന് അനങ്ങി. കുറച്ച് വെള്ളം കൂടെ തളിച്ചിട്ട് അങ്കിൾ അവളുടെ കവിളിൽ തട്ടി വിളിച്ചു. അവൾ മെല്ലെ കണ്ണുകൾ തുറന്നു. അല്പസമയം വീണ്ടും എടുത്തു അവള്‍ക്ക് പൂർണ്ണമായും ബോധം വരാൻ. അവൾ എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവളുടെ ഉള്ളില്‍ നിന്ന് ഒരു തേങ്ങൽ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് കണ്ട് തോമസ് അങ്കിൾ സ്തബ്ധനായി നിന്ന് പോയി.

കുറച്ച് നേരം ആരും ഒന്നും മിണ്ടാതെ അനങ്ങാതെ നിന്ന് പോയി. നവ്യയുടെ ഉള്ളില്‍ നിന്ന് മാത്രം ശബ്ദം ഇല്ലാത്ത ഒരു തേങ്ങൽ തോമസിന് കേള്‍ക്കാമായിരുന്നു. തോമസ് പതുക്കെ നവ്യയുടെ അടുത്ത് പോയി അവളെ ചേർത്ത്

💬 Comments

View all comments