Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
എത്ര പഠിച്ചാലും നിന്റെ അച്ഛൻ നിന്നെ ഈ വീടിന്റെ പുറത്തേക്ക് വിടില്ല ജോലിക്ക്. അത്കൊണ്ട് തന്നെ നിനക്ക് നല്ലോരു ഭർത്താവിനെ കിട്ടാൻ ആണ് എന്റെ പ്രാർത്ഥന.' അങ്ങനെ എന്റെ അമ്മയുടെ വര്‍ഷങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് എനിക്ക് കുട്ടസിനെ പോലെ നല്ലോരു ഭർത്താവിനെ കിട്ടിയത്. എന്നിട്ട് ആ കുട്ടസിനെ ആണ് ഞാൻ ഇന്നലെ തള്ളിയത്. കുട്ടൂസിന്റെ മുൻജന്മ പാപത്തിന്റെ ഫലമായിരിക്കും ഒരുപക്ഷേ ഞാ.."
അത് പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ രാഹുൽ അവളുടെ വായ പൊത്തി. എന്നിട്ട് അവളുടെ ചുണ്ടുകൾ രണ്ടും വായിലാക്കി ആവേശത്തോടെ വലിച്ച് ചപ്പി. കുറച്ച് സമയം കഴിഞ്ഞാണ് രാഹുൽ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്.
നവ്യ:"എനിക്ക് എല്ലാം രാഹുലിനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം." അവൾ വീണ്ടും മുകളിലേക്ക് ഉയർന്ന് രാഹുലിന്റെ ചുണ്ടുകളിൽ ഒരു ചുംബനം നല്കി. എന്നാൽ രാഹുലിന്റെ മുഖത്തേക്ക് നോക്കിയ നവ്യ അവന്റെ കണ്ണില്‍ നിന്നും ഇപ്പോഴും കണ്ണുനീർ ഒഴുകുന്നത് കണ്ട് അത്ഭുതപ്പെട്ടു.
നവ്യ:"എന്താ കുട്ടൂസെ, എന്ത് പറ്റീ? എന്തിനാ നിന്റെ കണ്ണില്‍ നിന്ന് വെള്ളം വരുന്നത്?"
നവ്യയുടെ സ്നേഹത്തോടെ ഉള്ള ചോദ്യം കേട്ട രാഹുൽ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ ഉള്ളില്‍ കുറ്റബോധം നിറഞ്ഞിരുന്നു...
രാഹുൽ:"മോളൂ. ശരിക്കും നിന്റെ മുൻജന്മ പാപത്തിന്റെ ഫലമാണ് ഞാൻ."
നവ്യ:"ശേ, എന്തെല്ലാം ആണ് നീ ഈ പറയുന്നത്?"
രാഹുൽ:"ഞാൻ നിന്നോട് പറഞ്ഞത് കള്ളമാണ്."
നവ്യ:"എന്ത്?"
രാഹുൽ:"നേരത്തെ നീ ചോദിച്ചില്ലേ എന്റെ മുഖത്ത് എന്താ ഒരു വിഷമം എന്ന്. അന്നേരം ഞാൻ, നിന്റെ പെരുമാറ്റം കാരണമാണ് ഞാൻ വിഷമിച്ചത് എന്ന് കള്ളമാണ് പറഞ്ഞത്."
നവ്യ:"പിന്നെ?"
രാഹുൽ:"അത്.."
നവ്യ:"എന്ത് പറ്റീ
💬 Comments
View all comments