Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
രാഹുൽ പെട്ടെന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ നല്‍കി എന്നിട്ട് പറഞ്ഞു "എന്നും നീ ആണ് അത്താഴം ഉണ്ടാക്കി എനിക്ക് കഴിക്കാൻ തരുന്നത്. ഇന്ന് ഒരു ചേഞ്ച് ആകാം എന്ന് കരുതി. അത്രേ ഉള്ളു?"
നവ്യ:(അത്ഭുതത്തോടെ)"ഇതെല്ലാം രാഹുൽ ഉണ്ടാക്കിയതാണോ?"
രാഹുൽ:(ചിരിച്ച് കൊണ്ട്)"എനിക്ക് നിന്നെ കൊല്ലണം എന്ന് ആഗ്രഹം ഇല്ലാത്തത് കൊണ്ട് അത്രക്കും അപരാധം ഞാൻ ചെയ്തില്ല. ഇത് ഞാൻ പുറത്ത് നിന്ന് മേടിച്ചതാണ്."
നവ്യ:(പുഞ്ചിരിച്ച് കൊണ്ട്)"sorry രാഹുൽ. ഇന്ന് ഞാൻ മൊത്തത്തില്‍ ബോര്‍ ആയിരുന്നു." അവൾ തിരിച്ച് അവനും ഒരു ചുംബനം നല്‍കി.
രാഹുൽ:(പുഞ്ചിരിച്ച് കൊണ്ട്)"ഒറ്റ നിബന്ധന മാത്രം. ഇനി ഇന്നത്തെ ദിവസം നീ വെറുതെ കുറ്റബോധം വിളമ്പി നശിപ്പിക്കരുത്. അതുപോലെ 'sorry' പറയുകയും ചെയ്യരുത്. കേട്ടോ?"
നവ്യ തെല്ല് നാണത്തോടെ തല കുലുക്കി സമ്മതം അറിയിച്ചു. കുറച്ച് നേരം കൂടെ ആലിംഗനബദ്ധർ ആയി നിന്ന ശേഷം ഓരോ ചുംബനം കൂടെ പരസ്പരം പകര്‍ന്ന ശേഷം അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. രാഹുൽ തന്നെ നവ്യക്ക് ഭക്ഷണം പകർന്ന് നല്‍കി. എന്നിട്ട് അടുത്തുള്ള ഒരു ഷെൽഫിൽ നിന്ന് ഒരു കുപ്പി വൈനും എടുത്തു. നവ്യ കുടിക്കാറില്ലെങ്കിലും, ഇന്ന് അവള്‍ക്ക് അത് ഉപകാരപ്പെടും എന്ന് രാഹുലിന് തോന്നി. നവ്യയും മറുത്തൊന്നും പറയാതെ ഗ്ലാസ്സ് മേടിച്ച് ഒരു ചെറിയ സിപ്പ് കുടിച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു.
രാഹുൽ: "ഇഷ്ട്ടപെട്ടോ?"
നവ്യ തല കുലുക്കി കൊള്ളാം എന്ന് കാണിച്ചു.
നവ്യയും, രാഹുലും കുറച്ച് മാത്രം സംസാരിക്കുന്ന കൂട്ടത്തിൽ ആണ്. ഇന്ന് ആ നിശബ്ദത അല്പം കൂടെ കനത്തത് ആയിരുന്നു. ഭക്ഷണത്തെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും, വളരെ കുറച്ച് മാത്രം കൊച്ചു വർത്തമാനങ്ങളും, വിശേഷങ്ങളും പറഞ്ഞ് അവർ അത്താഴം കഴിച്ചു. ഒരുമിച്ച് പത്രങ്ങൾ എല്ലാം കഴുകി വെച്ച് കഴിഞ്ഞ് അവർ ഹാളിലേക്ക് വന്നു.
അവരുടെ വീട്ടില്‍ ടിവി ഉണ്ടെങ്കിലും രണ്ട് പേരും അത് കാണാറില്ല. അത്താഴം കഴിഞ്ഞാല്‍ രാഹുൽ രോഗികളുടെ ഫയലുകളും, പുതിയ പുതിയ ജർണറുകളും എല്ലാം വയ്ക്കുകയാണ് പതിവ്. നവ്യയുടെയും പ്രധാന നേരംപോക്ക് വായന തന്നെ
💬 Comments
View all comments