Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
അവൾ ഉറങ്ങി എന്ന് രാഹുലിന് മനസ്സിലായി.
കുറച്ച് നേരം കൂടെ അവളെ കെട്ടി പിടിച്ച് കിടന്നതിന് ശേഷം, രാഹുൽ മെല്ലെ അവളെ ശല്യപ്പെടുത്താതെ എഴുന്നേറ്റു. ഒരു മാലാഖയെ പോലെ ശാന്തമായി അവൾ ഉറങ്ങുന്നത് പ്രേമം നിറഞ്ഞ കണ്ണുകളോടെ രാഹുൽ അല്പ നേരം നോക്കി നിന്നു.

എന്നിട്ട് രാഹുൽ വീണ്ടും അടുക്കളയിലേക്ക് പോയി. അവിടെ ചെന്ന് നോക്കിയപ്പോൾ അത്താഴം ഒന്നും തയ്യാറായിരുന്നില്ല. രാഹുൽ ഫോൺ എടുത്ത് സ്വിഗ്ഗി തുറന്നു...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നവ്യ പെട്ടെന്ന് ആണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. ക്ലോക്കിൽ സമയം കണ്ട അവൾ ചാടി എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി. എന്നാൽ ഹാളില്‍ എത്തിയ അവൾ കാണുന്നത് മേശപ്പുറത്ത് അത്താഴം എല്ലാം പ്ലേറ്റിൽ പകര്‍ത്തി രണ്ട് മെഴുകുതിരി എല്ലാം കത്തിച്ചു വെച്ച് തന്നെയും കാത്തിരിക്കുന്ന രാഹുലിനെ ആണ്. അവളുടെ മനസ്സിൽ വീണ്ടും കുറ്റബോധം നിറഞ്ഞു. അത് മനസ്സിലാക്കിയ രാഹുൽ പെട്ടെന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ നല്‍കി എന്നിട്ട് പറഞ്ഞു "എന്നും നീ ആണ് അത്താഴം ഉണ്ടാക്കി എനിക്ക് കഴിക്കാൻ തരുന്നത്. ഇന്ന് ഒരു ചേഞ്ച് ആകാം എന്ന് കരുതി. അത്രേ ഉള്ളു?"
നവ്യ:(അത്ഭുതത്തോടെ)"ഇതെല്ലാം രാഹുൽ ഉണ്ടാക്കിയതാണോ?"
രാഹുൽ:(ചിരിച്ച് കൊണ്ട്)"എനിക്ക് നിന്നെ കൊല്ലണം എന്ന് ആഗ്രഹം ഇല്ലാത്തത് കൊണ്ട് അത്രക്കും അപരാധം ഞാൻ ചെയ്തില്ല. ഇത് ഞാൻ പുറത്ത് നിന്ന് മേടിച്ചതാണ്."
നവ്യ:(പുഞ്ചിരിച്ച് കൊണ്ട്)"sorry രാഹുൽ. ഇന്ന് ഞാൻ മൊത്തത്തില്‍ ബോര്‍ ആയിരുന്നു." അവൾ തിരിച്ച് അവനും ഒരു ചുംബനം നല്‍കി.
രാഹുൽ:(പുഞ്ചിരിച്ച് കൊണ്ട്)"ഒറ്റ നിബന്ധന മാത്രം. ഇനി ഇന്നത്തെ
💬 Comments
View all comments