0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

ആരും കാണാതെ തോമസ് അങ്കിൾ പതുക്കെ അതിന്റെ അടുത്തേക്ക് പോയി ജനലിലൂടെ ഉള്ളിലേക്ക് നോക്കി, അവിടെ യാതൊരു maintenance വർക്കിന്റെയും ലക്ഷണം ഇല്ലായിരുന്നു. പക്ഷെ ബെഡ് ഷീറ്റ് ചുളിഞ്ഞ് ആണ്‌ കിടക്കുന്നത് എന്ന് തോമസ് അങ്കിൾ ശ്രദ്ധിച്ചു. ഒരു ചിരിയോടെ അങ്കിൾ സ്വയം പറഞ്ഞു "ഇവിടുന്ന് പോകുന്നതിനു മുമ്പ് നിന്നെ കൊണ്ട്‌ ഞങ്ങളുടെ മുറിയിലും ഒന്ന് maintenence വർക്ക് ചെയ്യിക്കണം". പക്ഷേ ആരാണ് ആ സ്യൂട്ട്കാരൻ എന്ന് ആലോചിച്ചു കൊണ്ട്‌ തോമസ് അങ്കിൾ വേഗം തിരിച്ച് മറ്റുള്ളവരുടെ കൂടെ നടക്കാൻ തുടങ്ങി. കുറച്ച് കൂടി നടന്നപ്പോൾ അങ്കിൾ ചിന്തിച്ചു കൊണ്ടിരുന്ന ആ സ്യൂട്ട് ഇട്ട ചങ്ങാതി ദേ മുമ്പില്‍ തന്നെ നിക്കുന്നു തോമസ് അങ്കിൾ മനസ്സിൽ 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പറഞ്ഞു.

ടോണി:"ഗുഡ് evening അക്ബർ സാർ."

അക്ബർ:"ഗുഡ് ഈവനിങ് ടോണി, ഗുഡ് evening Lady and gentlemen. Welcome to Reeva Retreat. ഞാൻ അക്ബർ. ഇതിന്റെ ജനൽ മനേജര്‍ ആണ്‌. എന്തെങ്കിലും ബുദ്ധിമുട്ടോ, പ്രശ്നങ്ങളോ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി."

പിന്നെ അക്ബർ നവ്യയെ തന്നെ നോക്കി കൊണ്ട്‌ പറഞ്ഞു:"മാഡം കുറച്ച് മുന്‍പ് ഗാര്‍ഡനിലൂടെ നടക്കുന്നത് കണ്ടിരുന്നു, അപ്പോൾ തന്നെ മനസ്സിലായി മാഡത്തിന് പൂക്കൾ ഒരുപാട്‌ ഇഷ്ടമാണെന്ന്. അത് കൊണ്ട്‌ ഇത് ഞാൻ മാഡത്തിന് വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണ്." ഇതും പറഞ്ഞ്‌ മനോഹരമായ പിങ്ക് നിറത്തിൽ ഉള്ള മൂന്ന്‌ ലില്ലി പൂക്കൾ നവ്യക്ക് നീട്ടി. നവ്യ സന്തോഷത്തോടെ "ഹായ്" എന്ന് പറഞ്ഞ്‌ അത് മേടിച്ചു.
നവ്യ:"പിങ്ക് എന്റെ favorite ആണ്‌. Thank

💬 Comments

View all comments