0%

Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]

ചാടി എഴുന്നേറ്റപ്പോൾ എല്ലാവരും ഞെട്ടി നവ്യയെ നോക്കി. അക്ബർ ഒഴികെ. അക്ബർ എത്രയും പെട്ടെന്ന് തന്റെ കാല് ആരുടെയും കണ്ണില്‍ പെടാതെ തിരിച്ച് വലിച്ച് എടുത്തു.

രാഹുൽ:"എന്ത് പറ്റീ?".

നവ്യ:"ഒന്നുമില്ല. കൈ കഴുകാൻ വേണ്ടി എഴുന്നേറ്റത് ആണ്‌".

മാത്യു ചിരിച്ച് കൊണ്ട്‌ "എനിക്ക് തോന്നുന്നത് ഇവള്‍ക്ക് തലക്ക് പിടിച്ച് തുടങ്ങി എന്നാണ്".

നവ്യ ഒന്ന് കൃത്രിമം ആയി ചിരിച്ച് കൊണ്ട്‌ "അതേ. ചെറുതായി. ഞാൻ കൈ കഴുകിയിട്ട് വരാം".

രാഹുൽ:"ഞാനും വരാം, എനിക്കും കൈ കഴുകണം".

അവർ കൈ കഴുകാൻ പോയപ്പോഴേക്കും തോമസ് അക്ബറിനോട് ചോദിച്ചു "അപ്പൊ അക്ബർ, സ്റ്റാഫ് എല്ലാം ഇവിടെ തന്നെ ആണോ താമസം?".

അക്ബർ:"ആ കുറച്ച് പേരെല്ലാം ഇവിടെ തന്നെ സ്റ്റാഫ് ക്വാട്ടേഴ്സിൽ ആണ്‌ താമസം".

തോമസ്:"അക്ബറിന്റെ താമസം എവിടെയാണ്?".

അക്ബർ:"അത് ഇവിടെ തന്നെ മുറി ഉണ്ട്. പക്ഷെ ഇപ്പോൾ അവിടെ renovation നടക്കുന്നത് കൊണ്ട്‌ തൽക്കാലം ഒരു ഗസ്റ്റ് സ്യൂട്ടിൽ ആണ്‌ താമസം".

തോമസ്:"ആ കയറി വരുമ്പോൾ ഉള്ള ഇടത് വശത്ത് ഉള്ള സ്യൂട്ട് ആയിരിക്കും അല്ലെ?".

തോമസ് ഇത്ര കൃത്യമായി ഇത് എങ്ങനെ മനസ്സിലാക്കി എന്ന് മനസ്സിലാവാതെ അക്ബർ പറഞ്ഞു "അതേ. അത് എങ്ങനെ മനസ്സിലായി?".

തോമസ്:"അതൊക്കെ മനസ്സിലായി. അപ്പൊ നിങ്ങളുടെ ബെസ്റ്റ് സ്റ്റാഫ് എവിടെയാ താമസം?".

അക്ബർ തോമസ് ഇത് എങ്ങോട്ടാ പോകുന്നത് എന്ന് മനസ്സിലാവാതെ "ബെസ്റ്റ് സ്റ്റാഫോ? ഇവിടെ അങ്ങനെ ഒന്നുമില്ല. എല്ലാവരും ബെസ്റ്റ് ആണ്‌. ഭയങ്കര ആത്മാർത്ഥമായി ആണ്‌ എല്ലവരും ജോലി ചെയ്യുന്നത്".

തോമസ് ഒരു കള്ള ചിരിയോടെ ചോദിച്ചു "ഞാൻ ഉദേശിച്ചത് നിങ്ങളുടെ ഏറ്റവും

💬 Comments

View all comments