0%

Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]

പ്രിയപ്പെട്ട സ്റ്റാഫിന്റെ കാര്യമാണ്".

അക്ബർ സംശയത്തോടെ "എനിക്ക് അങ്ങനെ പ്രത്യേകം പ്രിയപ്പെട്ടത് ഒന്നുമില്ല സാർ. എല്ലാവരെയും ഒരുപോലെ വലിയ കാര്യമാണ്".

തോമസ്:"ഓ, ഞാൻ വിചാരിച്ചു രോഹിണി ആയിരിക്കും നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാഫ് എന്ന്. ഞാൻ അതാ അങ്ങനെ ചോദിച്ചത്‌".

രോഹിണിയുടെ പേര്‌ കേട്ടപ്പോൾ അക്ബർ ഒന്ന് ഞെട്ടി. അത് കണ്ട് തോമസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

അക്ബർ വിക്കി വിക്കി പറഞ്ഞു "രോ.. രോഹിണി വളരെ മികച്ച സ്റ്റാഫ് ആണ്‌. വളരെ കഴിവ് ഉള്ള കുട്ടി ആണ്‌".

തോമസ്:"അതേ, അത് കണ്ടപ്പോൾ തന്നെ തോന്നി നല്ല കഴിവ് ഉള്ള കുട്ടി ആണെന്ന്. അത് പിന്നെ അക്ബറിന് ആയിരിക്കുമല്ലോ ഏറ്റവും നന്നായി അറിയാവുന്നത്".

അക്ബർ:"അത് എന്താ സാർ അങ്ങനെ പറഞ്ഞത്?".

തോമസ് ഒരു കള്ള ചിരിയോടെ:"അല്ല നല്ല കഴിവ് ഉള്ളത് കൊണ്ടാകുമല്ലോ നിങ്ങൾ ആ കുട്ടിയെ തിരഞ്ഞെടുത്തത്. അത് പോലെ ഇത്രയും നാൾ കൊണ്ട്‌ നിങ്ങൾ അവളുടെ എല്ലാ കഴിവുകളും നന്നായി അറിഞ്ഞിട്ടുണ്ടാവുമല്ലോ. അതാ ഞാൻ പറഞ്ഞത്".

തോമസിന്റെ മുഖത്തെ ഭാവവും വാക്കുകളിലെ മൂര്‍ച്ചയും അക്ബറിനെ അസ്വസ്ഥൻ ആക്കി. പക്ഷേ അക്ബറിന് എന്തെങ്കിലും പറയേണ്ട ആവശ്യകത വരുന്നതിന് മുമ്പ് രാഹുലും നവ്യയും തിരിച്ച് വന്നു.

രാഹുൽ ചിരിച്ച് കൊണ്ട്‌ ആണ്‌ വന്നത്.

രാഹുൽ:"അങ്കിൾ ഇവള്‍ പൂൾ കണ്ടപ്പോഴേ എടുത്ത് ചാടാനുള്ള ശ്രമം ആയിരുന്നു".

തോമസ്:"എന്നിട്ട് എന്തേ ചാടാതെ ഇരുന്നത്?".

നവ്യ അക്ബറിനെ നോക്കാതെ:"ഞാൻ പറഞ്ഞതാ അങ്കിൾ. രാഹുൽ സമ്മതിക്കാണ്ടേ! ദുഷ്ടന്‍".

തോമസ്:"സാരമില്ല നമുക്ക് ഇനി വേണമെങ്കിലും ചാടാം".

നവ്യ:"please അങ്കിൾ. നമുക്ക് ഒന്ന് പൂളിൽ ചാടാം?

💬 Comments

View all comments