Chapter Title : നീ എന്നും എന്റെയാണ് [Malayali]
കൊണ്ടിരുന്നു.
ഒരു ദിവസം അവൾ അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടിയെ കണ്ടു.അവളുടെ പേര് ഇന്ദു എന്ന് ആണെന്നും അത് അവന്റെ മുറപ്പെണ്ണ് ആണെന്ന് അവൾ അവരിൽ നിന്ന് മനസ്സിലാക്കി. അവൾക്ക് അവനെ നഷ്ടപ്പെടുന്നതായി തോന്നി.
ഇന്ദു : വിനുവേട്ടൻ എന്തിയെ അമ്മേ?
അമ്മ : അവൻ വെളിയിൽ പോയതാ പെണ്ണെ.
ഇന്ദു : അല്ലെങ്കിലും ഈ വിനുവേട്ടന് എന്നോട് സ്നേഹമില്ല. എന്നെ കണ്ടിട്ട് പോയാൽ പോരാരുന്നോ
അമ്മ : ഈ പെണ്ണ് ??
ഇതെല്ലാം കേട്ട് മധുവിന് ഒരുപാട് അസ്വസ്ഥത തോന്നി
പെട്ടെന്ന് തന്നെ വിനു അങ്ങോട്ട് വന്നു.
വിനു : എന്താണ് എന്റെ ഇന്ദു ആ മുഖത്ത് ഒരു മ്ലാനത?
ഇന്ദു : പോ, എന്നോട് മിണ്ടേണ്ട എന്നോട് സ്നേഹം ഇല്ല.. എന്നെ ഒന്ന് കാണാൻ തോന്നിയോ അപ്പോളേക്കും വെളിയിൽ പോയില്ലേ...
വിനു : വെളിയിൽ പോയില്ലെങ്കിൽ പിന്നെ ആരു മേടിച്ചു കൊണ്ടുവരും നിനക്ക് ഇഷ്ടം ഉള്ള ഉണ്ണിയപ്പം.
ഇതും പറഞ്ഞു അവൻ അവൾക് ഒരു പൊതി നീട്ടി.
ഉണ്ണിയപ്പം കിട്ടിയതിനെ സന്തോഷത്തിൽ അവളും കൂടെ അവനും ഹാളിലേക്ക് പോയി.
മധു അപ്പോളും അടുക്കളയിൽ ആരുന്നു.
അമ്മ : കെട്ടിക്കാറായി രണ്ടും.. ഇപ്പോളും കൊച്ചു പിള്ളേരെ പോലെയാ..
അവൾ അവരോട് പോകുവാ എന്ന് പറഞ്ഞ പെട്ടെന്ന് അവിടുന്ന് ഇറങ്ങി.
വീട്ടിൽ ചെന്ന് അവൾ ഒരുപാട് കരഞ്ഞു തന്റെ ഇഷ്ടം ഇതുവരെ പറയാഞ്ഞത് അവൾ പശ്ചാത്തപിച്ചു. ഇനിയും പറയാതെ മറച്ചു വെച്ചാൽ അവൾക്ക് അവരെ നഷ്ടമാകും എന്ന് അവൾക്ക് തോന്നി.
പിറ്റേ ദിവസം ജോലിക്ക്
💬 Comments
View all comments