0%

Chapter Title : നീ എന്നും എന്റെയാണ് [Malayali]

Author : Kambikathakal Read All Parts 265

വന്ന അവനെയും വിളിച്ചോണ്ട് അവൾ വെളിയിൽ പോയി അവളുടെ വണ്ടിയിൽ ആണ് പോയത്. അവർ നേരെ പോയത് ഒരു തറവാട്ടിൽ ആരുന്നു. ആൾ താമസം ഇല്ലാത്ത ആ തറവാടിന്റെ പിന്നിൽ അവൾ അവനെയും കൊണ്ട് പോയി.

മധു : ഇത് ആരാണെന്ന് വിനുവിന് മനസ്സിലായോ?

അവൻ ഇല്ല എന്ന് അർത്ഥത്തിൽ തല ആട്ടി.
മധു : ഇത് എന്റെ അച്ഛനും അമ്മയും ആണ്. ഇവർ ഉറങ്ങുന്ന ഈ മണ്ണിൽ നിന്ന് വേണം വിനുവിനോട് ഈ കാര്യം പറയേണ്ടത് എന്ന് എനിക്ക് തോന്നി. എനിക്ക് വിനുവിനെ ഒരുപാട് ഇഷ്ടമാണ്. വിനുവിനെ മാത്രം അല്ല വിനുവിന്റെ കുടുംബത്തെയും. എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാം എങ്കിലും ആശിച്ചു പോയി എന്നെ സ്വീകരിച്ചൂടെ.

ഇതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

അവനു ആണെങ്കിൽ എന്ത് പറയേണം എന്ന് അറിയില്ലായിരുന്നു. ഒരു സ്വപ്നമാണെന്നു വരെ അവനു തോന്നി

വിനു : മാഡം എന്താണ് ഈ പറയുന്നത് എനിക്ക് അതിന് യോഗ്യത ഇല്ല മാഡം. ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആൾ ആണ്. എനിക്ക് സ്വപ്നം കാണാനും ഒരു അതിരു ഉണ്ട് മാഡം.

അവൻ ബാക്കി പറയാൻ തുടണുന്നതിന് മുൻപ് അവൾ അവനെ തടഞ്ഞു

മധു : അതൊന്നും എനിക്ക് അറിയേണ്ട വിനു. തനിക്ക് എന്നെ ഇഷ്ടം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി.

വിനു : ഇഷ്ടമാണ്... ഒരുപാട്

ഇത് കേട്ടതും അവൾ അവനെ കെട്ടിപിടിച്ചു. അപ്രതീക്ഷിതമായി നടന്നതുകൊണ്ട് അവൻ പെട്ടെന്ന് ഞെട്ടി. സ്വബോതം വന്നപ്പോൾ അവൻ അവളെ തിരിച്ചും കെട്ടിപിടിച്ചു.

💬 Comments

View all comments