0%

Chapter Title : നീ ഞാനാവണം [JO]

Author : JO Read All Parts 398

അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.

തിരിച്ചു പോരുമ്പോഴും മനസ്സിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ലായിരുന്നു. ആസിഡ് ബോംബ് എറിയാനോ പെട്രോളൊഴിച്ചു കത്തിക്കാനോവൊന്നും ആ നിമിഷം തോന്നിയില്ല. അത്രക്ക് തീവ്രമായ പ്രണയമൊന്നും എന്നുള്ളിൽ ഇല്ലായിരുന്നിരിക്കണം.

മദ്യപിക്കുന്ന പതിവില്ലാത്തതിനാൽ ബാർ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. കടലിനോട് ഇഷ്ടംകൂടാൻ അവളില്ലാതെ ആവില്ലെന്ന് തോന്നിയതിനാൽ അതിനും മുതിർന്നില്ല. പക്ഷേ അപ്പോഴും മഴ പെയ്തിരുന്നു... അവൾക്കേറ്റവും ഇഷ്ടമുള്ള, എനിക്കേറ്റവും വെറുപ്പുള്ള തുലാവർഷം.

തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞു വീട്ടിൽ കയറുമ്പോഴും കണ്ണീരുണങ്ങിരുന്നില്ല. അതവളെ നഷ്ടപ്പെട്ടതിനെക്കാളുപരി അവളെന്തിനെന്നെ ഉപേക്ഷിച്ചു എന്നതിനാലായിരുന്നു.

ആരോടും മിണ്ടാത്ത, സൗന്ദര്യമോ ആകാരമോ പണമോയില്ലാത്തവനോടവൾ പ്രണയം ചൊല്ലിയപ്പോൾ ആദ്യമൊരു തമാശയായാണ് തോന്നിയത്. പിന്നെപ്പിന്നെ അവളത് തുടർന്നപ്പോളാണ് ശെരിക്കും അവളെയൊന്നു ശ്രദ്ധിച്ചത് തന്നെ. എന്നും വിടർന്ന ചിരിയായിരുന്നു അവൾക്ക്. കരിനീല കണ്ണുകളിൽ എപ്പോഴും കുസൃതിയായിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചിരിയും കളിയും അടിയും പിടിയുമായി പാറിപ്പറന്നു നടക്കുന്നവൾ എന്റെയരുകിൽ മാത്രം മൗനിയായിരുന്നു. സർവരെയും അത്ഭുതപ്പെടുത്തുന്നതും ആ മാറ്റമായിരുന്നു. എന്റെ തോളിൽ തല ചായ്ച്ചിരുന്നു സ്വപ്നം കാണാനായിരുന്നു അവൾക്കിഷ്ടം. ആ സ്വപ്നങ്ങളിലത്രയും അവളും ഞാനും മാത്രമായിരുന്നു.

പ്രണയം തലക്ക് കയറുമ്പോൾ പലവട്ടം അവളാ ശരീരത്തിലൊന്നു പടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവളെയൊന്നു പുണരാൻ... കെട്ടിപ്പിടിച്ചു കിടക്കാൻ.. അവൾക്ക് മതിവരുവോളം അവളിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹമുണ്ടായിട്ടും ചിരിയോടെ നിരസിച്ചിട്ടേയുള്ളൂ. ഒരു നോക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെട്ടിട്ടില്ല... എല്ലാം... എല്ലാം അവളുടെ ഇഷ്ടമായിരുന്നു. അന്ന്... അന്ന് തലവേദനയെന്നും പറഞ്ഞു വീട്ടിൽ പോയവൾ തിരിച്ചുവന്ന് ഒരു കല്യാണക്കുറി തന്ന് പോയപ്പോൾ ശെരിക്കുമൊരു മരവിപ്പായിരുന്നു.

എന്റെ കല്യാണമാണ്... വരണം...

💬 Comments

View all comments