Chapter Title : നീ വരവായ് 2 [ചങ്ക്]
ഇരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൾ അങ്ങനെ ചോദിച്ചത്..
ഞാൻ ഇല്ലന്ന് പറഞ്ഞു..
എന്നാൽ ഇങ്ങോട്ട് നോക്ക്.. ഇടക്ക് മുന്നിലേക്കും നോക്കണേ.. അവൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് എന്നെ ബാക്കിലെക് വീണ്ടും തിരിപ്പിച്ചു..
നിന്റെ ഇത്തയോട് ചോദിക്കാൻ ഒരു വഴി
ഞാൻ പറഞ്ഞു തരാം…
എന്ത് വഴി.. അതൊക്കെ ഞാൻ ഇറങ്ങാൻ നേരം പറയാം.. ഇപ്പൊ നീ ഒന്നുടെ മുന്നിലേക്ക് നോക്കി ഓടിക്ക്… ഒരു ചിരിയോടെ വീണ്ടും ചേച്ചി പറഞ്ഞു...
അല്ല.. ചേച്ചിക് എങ്ങോട്ടാ പോകണ്ടത്…
അയ്യോ ഞാൻ അത് പറഞ്ഞില്ല അല്ലെ നിന്നോട്..
ഞാൻ ഇവിടെ ഹൈസ്കൂളിൽ ടീച്ചറാണ്…
എവിടെ.. ഗണപതി സ്കൂളിലോ..
അതേടാ.. നമ്മളൊക്കെ പഠിച്ച സ്കൂളിൽ തന്നെ എനിക്ക് പഠിപ്പിക്കുവാൻ അവസരം കിട്ടി.. എല്ലാം ദൈവാനുഗ്രഹം…
അത് നന്നായി...എന്നിട്ട്.. ഇന്ന് അതിന് സ്കൂൾ ഇല്ലല്ലോ ചേച്ചി.. ഞാൻ അവിടെ ഉള്ള up സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ട്..
സ്കൂൾ അവധി യാ.. പക്ഷെ മാനേജർ അത്യാവശ്യമായി സ്കൂളിൽ എത്തുവാൻ പറഞ്ഞു വിളിച്ചിരുന്നു..
അല്ല ചേച്ചി അത് ഗവൺമെന്റ് സ്കൂൾ അല്ലേ…
അല്ലടാ.. രണ്ടും കൂടിയാണ്…
ഹ്മ്മ്.. എന്തിനാ ചെല്ലാൻ പറഞ്ഞത്..
അറിയില്ല.. ടെസ്റ്റ് ഒകെ എഴുതി ഗവൺമെന്റ് അടിസ്ഥാനത്തിൽ തന്നെയാണ് ജോലി കിട്ടിയത്.. പക്ഷെ അവിടെ ഉള്ള കുറച്ചു ആളുകൾക് അത് ഇഷ്ട്ട പെട്ടിട്ടില്ല.. അവർ കുറെ പൈസ എല്ലാം വാങ്ങിയല്ലേ ഓരോ ആളുകളെയും അപ്പോയ്മെന്റ് ചെയ്യാറുള്ളത്.. അതിനെ കുറിച്ച് എന്തോ സംസാരിക്കാൻ ആണെന്ന് തോന്നുന്നു…
ഹോ.. അത് ശരി.. അല്ല ഇനി ജോലി പോവുകയൊന്നും ഇല്ലല്ലോ.. സർക്കാർ അദ്ധ്യാപിക ആയത് കൊണ്ട്..
ഹേയ് അതൊന്നും ഇല്ല.. പക്ഷെ നമ്മുടെ ജോലി സ്ഥലം മാറ്റുവാൻ പറ്റും.. എനിക്ക് ആണേൽ ഇവിടെ തന്നെ ആയത് കൊണ്ട് നല്ല സുഖമാണ് ഇത് വരെ.. വല്യ ദൂരം ഒന്നുമില്ലല്ലോ..വീട്ടിലും നിൽക്കുവാൻ കഴിയും...
ഇനി നിന്റെ ഓട്ടോ ഉള്ളത് കൊണ്ട് നിന്നെ വിളിച്ചാലും മതി സ്കൂളിൽ വരുവാൻ..
ആഹാ.. അത് നന്നായി.. എന്നാൽ എനിക്ക് സ്ഥിരമായി ഒരു ഓട്ടവും ആയി..
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് എത്തി..
💬 Comments
View all comments