0%

Chapter Title : നീ വരവായ് 2 [ചങ്ക്]

Author : Kambikathakal Read All Parts 121

അതേ എന്ന അർത്ഥത്തിൽ തലയാട്ടി..

നീ കള്ളം പറയുകയാണെന്ന് എനിക്കറിയാം.. നിന്റെ മുഖത്തു തന്നെ അത് കാണുന്നുണ്ട്.. അതും പറഞ്ഞു കൊണ്ട് അവൾ എന്നോട് വണ്ടി എടുക്കുവാൻ പറഞ്ഞു..

ഈ പെണ്ണ് ഇതെങ്ങനെ കണ്ടു പിടിക്കുന്നു.. അല്ലെങ്കിലെ ഉമ്മ ഇടക്കിടെ പറയാറുണ്ട് എന്റെ മുഖത്തെ കള്ള ലക്ഷണം.. ബല്ലാത്ത ജാതി..അതും ചിന്തിച്ചു കൊണ്ട് ഞാൻ പതിയെ ഓട്ടോ ബാക് എടുത്തു അവളെയും വണ്ടിയിൽ കേറ്റി മുന്നോട്ട് എടുത്തു..

❤❤❤

അല്ല ജാബിറെ നീ നല്ല വണ്ണം പഠിക്കുമായിരുന്നു എന്നാണല്ലോ നിന്റെ ഇത്ത പറഞ്ഞിരുന്നത്.. പിന്നെ എന്ത് പറ്റി… ഇപ്പൊ ഒരു ഓട്ടോയും കൊണ്ട്…

അത് ചേച്ചി.. എന്റെ ഉള്ളിൽ വരുന്ന സത്യസന്ധമായ ഉത്തരത്തെ ഞാൻ മറച്ചു വെച്ചു കൊണ്ട് പറഞ്ഞു…

വീട്ടിലെ പ്രാരാബ്ദം തന്നെ ചേച്ചി.. ഒരു ജോലി ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത അവസ്ഥ വന്നു.. അതായിരുന്നു…

ഹ്മ്മ്.. കുറെ ഒകെ നിന്റെ ഇത്താത്ത പറഞ്ഞു അറിയാം.. എന്നാലും ഇനിയും പഠിക്കാമല്ലോ.. നീ ഡിഗ്രി ചെയ്യുക ആയിരുന്നില്ലേ..

ഹ്മ്മ്.. സെക്കൻഡ് ഇയർ…

B. Com ആയിരുന്നു അല്ലെ..

അതേ..

എവിടെ ആയിരുന്നു…

യൂണിവേഴ്സിറ്റി യിൽ..

യൂണിവേഴ്സിറ്റി യിൽ എവിടെ..

മേഴ്‌സി കോളേജിൽ..

ആഹാ.. ഞാനും അവിടെ തന്നെ ആയിരുന്നു..

നിന്റെ രണ്ടു ഇത്താത്ത മാരും അവിടെ ആണെല്ലോ പഠിച്ചത്..

ഹ്മ്മ്..

അല്ല.. നിങ്ങളെ പേര് പറഞ്ഞില്ല..

എന്താ നീ വിളിച്ചത്.. നിങ്ങള് എന്നോ.. എടാ.. ഞാനും നിന്റെ ഇത്താത്ത മാരെ പോലെ തന്നെയാണ്.. ചേച്ചി എന്ന് വിളിച്ചാൽ മതി..

എന്റെ പേര്.. അല്ലേൽ അത് വേണ്ട നീ ഇത്താത്ത യോട് ചോദിച്ചു അറിഞ്ഞാൽ മതി..

അയ്യോ അങ്ങനെ പറയല്ലേ ചേച്ചി.. ഞാൻ ഇത്തത്തയോട് എങ്ങെനെയാ പറയാ.. അതും ഒരു അടയാളം പോലും ഇല്ലാതെ.. പിറകിലേക് തിരിഞ്ഞു അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു…

മുന്നിലേക്ക് നോക്കി ഓടിക്കട.. ഒരു അപകടം തന്നെ എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു…

ഞാൻ വേഗം നല്ല കുട്ടിയായി മുന്നിലേക്ക് തിരിഞ്ഞു ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു..

എടാ.. പിണങ്ങിയോ.. ഞാൻ ഒന്നും മിണ്ടാതെ

💬 Comments

View all comments