0%

Chapter Title : നീ വരവായ് 2 [ചങ്ക്]

Author : Kambikathakal Read All Parts 126

വീട്ടിലേക് പോവാം.. എന്തെ..

ഹേയ്.. ഒന്നുമില്ല.. ഞാനും അത് പറയാൻ തന്നെ ആയിരുന്നു.. വെറുതെ എനിക്ക് രണ്ടു പ്രാവശ്യം ആ വഴി വരേണ്ടല്ലോ..

ഹോ.. ഇമ്മാതിരി ഒരു പിശുക്കനെ ആണല്ലേ റബ്ബേ നീ എനിക്ക് അനിയനായി തന്നത്..

അത് സാരമില്ല സഹിച്ചോ…

ഹ്മ്മ്.. ഞാൻ ഇക്കയെ കാണട്ടെ നിന്നെ കുറിച്ച് പല കമ്പലൈന്റ്റും എനിക്ക് കിട്ടുന്നുണ്ട്..

അള്ളോ ഇത്ത.. ചതിക്കല്ലേ..

പോടാ.. എനിക്കൊന്ന് ആലോചിക്കണം… പിന്നെ വൈകുന്നേരം അഞ്ചു മണി.. മറക്കണ്ട.. കൃത്യ സമയത്ത് വന്നോ. അല്ലേൽ ഞാൻ ഇക്കയെ കാണുമ്പോൾ പറയും..

വരാം ഇത്ത.. നാലേ മുക്കാലിന് തന്നെ മുറ്റത്തു ഉണ്ടാവും.. കുഞ്ഞി കിളി…

എന്ന ശരിയെന്നു പറഞ്ഞു അവൾ ഫോൺ വെച്ചു..

ഈ കുഞ്ഞിക്കിളി എന്റെ ഓട്ടോ ആണുട്ടോ…

ജസ്‌ന ഇത്തയുടെ മൂത്ത കുട്ടിയുടെ ചെല്ല പേരാണ്.. എന്നെ ആദ്യമായി മാമാ എന്ന് വിളിച്ചത് അവളെല്ലോ…

❤❤❤

പിന്നെ സ്കൂളിനെ കുറിച്ചൊന്നും ഓർക്കാൻ നിന്നില്ല.. വേഗം അവിടെ നിന്നും സ്റ്റാൻഡിലേക് വിട്ടു.. ചേച്ചി വിളിക്കുന്നതിന്‌ മുമ്പ് ഒരു ഓട്ടമെങ്കിലും ഒപ്പിക്കാൻ…

ഇത്തയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ അവളെ കൂടുതലൊന്നും ശ്രധിച്ചിട്ടില്ല.. വെറുതെ എന്തിനാ തല്ല് കൊള്ളുന്നത്.. ജസ്‌ന യും ഇക്കാക്ക ജാഫറും എന്തേലും തെറ്റ് കണ്ടാൽ ഒരു മയവും ഇല്ലാതെ തല്ലും.. അതിൽ നിന്നും. നേരെ വിപരീതമാണ് ജുമൈല.. അവളുടെ എന്തേലും നടത്തി കിട്ടുവാൻ ആയി ഭീഷണി പെടുത്തി കൊണ്ടിരിക്കും.. എല്ലാം ഒന്നിനൊന്നു മെച്ചം..

അല്ലേലും വീട്ടിലെ ഏറ്റവും ചെറിയ കുട്ടി ആവാതെ നിൽക്കുന്നതാണ് നല്ലത് ഒരു സ്വസ്ഥത ഉണ്ടാവൂല.. എന്നും കുറ്റം പറയുന്നവർ ആയിരിക്കും. പിന്നെ മൂത്ത ആള് ആദ്യമേ ആവരുത്.. അതിൽ പിന്നെ എന്നും എന്തേലും പണി ഇങ്ങനെ കിട്ടി കൊണ്ടിരിക്കും എന്റെ ജാഫർ ഇക്കാനെ പോലെ…

ഇക്കാക്ക നാട്ടിലെ തന്നെ ഒരു ടെസ്റ്റൈക്സിൽ മാനേജർ ആണ്.. ആൾക്ക് അത്യാവശ്യം നല്ല ശമ്പളവും അവരുടെ തന്നെ കാറൊക്കെ ഉണ്ട്..

ഇപ്പൊ കല്യാണം ആലോചിച്ചു നടക്കുകയാണ്.. ആൾക്ക് ഒരാളെയും ഇഷ്ട്ടപെടില്ല.. പണ്ടാരോ പ്രേമിച്ചു തേച്ചു പോയെന്നൊക്കെ കേട്ടിരുന്നു.. അത് പിന്നെ

💬 Comments

View all comments